തെക്കേക്കരപ്പള്ളിയിലെ വികാരിയാണ് ഫാദര്‍: ഗീവര്‍ഗീസ്.
എം.ടി യുടെ കടുത്ത ആരാധകനായതിനാല്‍ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് എം.ടി അച്ചന്‍.
എം.ട്ടിയച്ചന്‍ നല്ലൊരു നാടകകൃത്തും കൂടിയാണ്.
എല്ലാ കൊല്ലവും തെക്കക്കരപ്പള്ളിപ്പെരുന്നാളിന് അച്ചന്‍ എഴുതി സംവിധാനം ചെയ്യുന്ന ഒരു നാടകം ഉറപ്പാണ്.
ഇത്തവണ അതില്‍ നിന്ന് ഒരു മാറ്റം വേണമെന്ന് നേരത്തെ തന്നെ കമ്മറ്റി കൂടി എല്ലാവരും തീരുമാനിച്ചതിന്റെ ഫലമായാണ് ബാലെ ആയാലോ എന്ന് അഭിപ്രായം വന്നതും, അച്ഛന്‍ സമ്മതം മൂളിയതും.
ബാലെയില്‍ യേശുദേവന്‍റെ വേഷം ചെയ്യാനായി പ്രാഞ്ചീസ് ചേട്ടനെ തെരഞ്ഞെടുത്തു.
എല്ലാ വര്‍ഷവും എം.ടി അച്ഛന്‍റെ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് സ്ഥൂലശരീരനായ പ്രാഞ്ചീസ്ചേട്ടന്‍.
മറ്റൊരു പ്രധാന വേഷമായ പിലാത്തോസ് ആയി പ്രാഞ്ചീസ് ചേട്ടന്‍റെ അയല്‍ക്കാരനും, ബദ്ധ ശത്രുവുമായ വറീത് ചേട്ടനെയും തെരഞ്ഞെടുത്തു.
റിഹേഴ്സലിനിടയില്‍ പലപ്പോഴും ഒന്നും രണ്ടും പറഞ്ഞു പരസ്പരം കൊമ്പുകോര്‍ത്ത ഇരുവരെയും സമവായത്തില്‍ എത്തിച്ചു മുന്നോട്ടുപോകാന്‍ അച്ഛന്‍ കുറെ കഷ്ടപ്പെട്ടു.
ബാലേക്കിടയില്‍ വറീതിനിട്ട് ഒരു പണി കൊടുക്കണം എന്ന് പ്രാഞ്ചീസേട്ടന്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടായിരുന്നു - അതനുസരിച്ച് മകള്‍ ദീനാമ്മ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന ടൈഗര്‍ ഫ്ലാസ്കില്‍ തിളച്ചവെള്ളം നിറച്ച് പ്രാഞ്ചീസേട്ടന്‍ കൈവശം കരുതിയിരുന്നു.
ബാലെ ആരംഭിച്ചു.
ആദ്യ പകുതിയില്‍ പ്രാഞ്ചീസേട്ടന് ഡയലോഗ് ഒന്നും ഇല്ല - വിചാരണ നേരിടുന്ന യേശുക്രിശ്തുവായി സ്വതവേ ചെറിയ കൂനുള്ള പ്രാഞ്ചീസ്ചേട്ടന്‍ കൂനിക്കൂടി നിന്നപ്പോള്‍ വറീത് ചേട്ടന്‍ പിലാത്തോസായി അരങ്ങുതകര്‍ത്തു.
പിലാത്തോസ് യേശുവിനെ കുരിശിലെറ്റാന്‍ വിധിക്കുന്നതോടെ ഇടവേളയായി.
ഇടവേള സമയത്ത് എല്ലാവരും ഡ്രസ്സിംഗ് റൂമില്‍ വെള്ളം കുടിക്കാനും റെസ്റ്റ് എടുക്കാനും പോയനേരം നോക്കി പ്രാഞ്ചീസേട്ടന്‍ ആരുംകാണാതെ ഫ്ലാസ്കിലെ തിളച്ച വെള്ളം, പിലാത്തോസ് കൈകഴുകേണ്ട പാത്രത്തിലൊഴിച്ച് വച്ച ശേഷം ഒന്നുമറിയാത്ത പോലെ ഒരു ബീഡിയും കത്തിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് ചെന്നു.
അങ്ങനെ രണ്ടാം പകുതി ആരംഭിച്ചു.
തലയില്‍ മുള്‍ക്കിരീടം വച്ച യേശുവിനെ സ്റ്റേജിനു പിന്‍ഭാഗത്തായി നാട്ടിയ മരക്കുരിശില്‍ കിടത്തിയിട്ടുണ്ട്.
പിലാത്തോസ് കൈകഴുകുന്ന രംഗമാണ് - നേരത്തെ പറഞ്ഞിട്ടില്ലാത്ത കാര്യമായിരുന്നതിനാല്‍ പാത്രത്തില്‍ വെള്ളം കണ്ടു വറീത്ചേട്ടന്‍ ആദ്യമൊന്നു ശങ്കിച്ചു.
പിന്നെ - ഒറിജിനാലിറ്റിക്കു വേണ്ടി എം.ടിയച്ചന്‍ തന്നെ നിറച്ചു വച്ചതായിരിക്കുമെന്നു വിചാരിച്ച് പാത്രത്തിലേക്ക് രണ്ടു കൈകളും ഒരുമിച്ചു മുക്കിയതും "എന്റമ്മേ" എന്നൊരു നിലവിളിയോടെ പിലാത്തോസ് മുകളിലേക്കൊരു ചാട്ടം !
കാണികള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു, കൂട്ടത്തില്‍ കുരിശില്‍ കിടന്ന പ്രാഞ്ചീസ്ചേട്ടന്‍റെ ചിരി അല്‍പ്പം ഉച്ചത്തിലായിപ്പോയി.
വറീത് ചേട്ടന്‍ പല്ലിറുമ്മിക്കൊണ്ട് മുകളിലേക്ക് നോക്കി - "നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്രാ തെണ്ടി" എന്ന് പല്ലിറുമ്മിക്കൊണ്ട് "ഹാവ്...ശൂ..." എന്നൊക്കെയുള്ള അകമ്പടിയോടെ ഒരുകണക്കിന് തന്‍റെ ഭാഗം അഭിനയിച്ചു തീര്‍ത്തു.
സ്റ്റേജില്‍ നിന്നിറങ്ങി നേരെ റസ്റ്റ് റൂമിലെക്കോടി , വാഷ്ബേസിനിലെ ടാപ്പ് തുറന്നു പൊള്ളി കുമിളച്ച കൈകള്‍ ടാപ്പിനടിയില്‍ പിടിച്ചു.
തനിക്കിട്ടു പണിത പ്രാഞ്ചിയെ എങ്ങനെ തിരിച്ചു പണിയാം എന്ന് കൂലങ്കഷമായി ചിന്തിക്കവേ വറീത് ചേട്ടന്‍റെ തലച്ചോറില്‍ ഇരുന്നൂറുവാട്ടിന്‍റെ ഒരു ബള്‍ബ് കത്തി.
മൂപ്പര്‍ ആരും കാണാതെ സ്റ്റേജിന്‍റെ പിന്നിലേക്കു ചെന്നു.
പ്രാഞ്ചീസ് ചേട്ടനെ തറച്ചിരിക്കുന്ന മരക്കുരിശിന്‍റെ പിന്‍ഭാഗം സ്റ്റേജിന്‍റെ പിന്‍കര്‍ട്ടന്‍റെ വെളിയില്‍ കാണാം.
കുരിശിന്‍റെ നടുഭാഗവും, മുകള്‍ ഭാഗവും അതിനു പിന്നിലുള്ള തൂണില്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്.
വറീത് ചേട്ടന്‍ തൊട്ടടുത്ത് കിടന്നിരുന്ന രണ്ടു ബെഞ്ചുകള്‍ കൂട്ടിയിട്ട് അതിനു മുകളില്‍ കയറിനിന്നു കുരിശിന്‍റെ മുകള്‍ ഭാഗത്തെ കെട്ട് ആദ്യം അഴിച്ചു.
പിന്നെ ബെഞ്ചുകള്‍ രണ്ടും മാറ്റി പഴയസ്ഥാനത്തുതന്നെ ഇട്ട ശേഷം നടുവിലെ കെട്ടും അഴിച്ചു.
അപ്പോഴും കുരിശ് കനം കാരണം തല്സ്ഥിതിയില്‍ തന്നെ നില്‍പ്പുണ്ട്.
കുരിശില്‍ സാമാന്യം ശക്തിയില്‍ നല്ലൊരു തള്ളു വച്ചുകൊടുത്തിട്ട് മൂപ്പര്‍ സ്റ്റേജിന്‍റെപിന്നില്‍ നിന്നിറങ്ങിയോടി.
യേശു കുരിശിന്‍റെ കെട്ടുപൊട്ടി മുന്നികുത്തി വീണതിനാല്‍ "കുരിശിന്‍റെ വഴി" ആ വര്‍ഷത്തെ ബാലെ അവിടെ വച്ച് അവസാനിപ്പിക്കേണ്ടി വന്നു.
അത്യാസന്നനിലയില്‍ യേശുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതിനു പിന്നാലെ സ്റ്റേജില്‍ നിന്ന് ആറുപല്ലുകള്‍ പ്രാഞ്ചീസ്ചേട്ടന്‍റെ വീട്ടുകാര്‍ തപ്പിയെടുത്തു.
___________________________________________________
#പിലാത്തോസ് കൈകഴുകുന്നത് യേശുവിനെ കുരിശിലേറ്റുന്നതിന് മുന്‍പാണ് - പക്ഷെ നമ്മുടെ എം.ടി അച്ചന്‍റെയല്ലേ തിരക്കഥ - എം.ടിയുടെ എന്തെങ്കിലും ഗുണം കാണാതിരിക്ക്വോ !

0 comments
Posts a comment