Sunday, July 14, 2013

റമദാന്‍ കരീം

കരീമും, മനാഫും ഇരട്ട സഹോദരന്മാരായിരുന്നു.

രണ്ടുപേരും ഫേസ്ബുക്കില്‍ വളരെ ആക്റ്റീവ് - രണ്ടുപേര്‍ക്കും ഉള്ളത് കോമണ്‍ ഫ്രണ്ട്സും.

റമദാന്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനാഫ് ഉമ്മയോട് പറഞ്ഞു.

"ഞാനിനി റമദാന്‍ കഴിയാതെ ഫേസ്ബുക്കിലെക്കില്ല"

"നല്ല കാര്യം, നിനക്കെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ"

ഉമ്മ പടച്ചവനു നന്ദി പറഞ്ഞു.

"ആട്ടെ പെട്ടെന്നെന്താ ഇങ്ങനെ തോന്നാന്‍ ?"

ഉമ്മ ചോദിച്ചു.

"കരീമിന്‍റെ കൂട്ടുകാര്‍ തന്നെയാ എന്‍റെയും കൂട്ടുകാര്‍, പക്ഷെ എല്ലാവന്മാരും അവനു മാത്രേ റമദാന്‍ ആശംസകള്‍ പറയുന്നുള്ളൂ.

"എന്ന് വച്ചാല്‍ ?" ഉമ്മാക്ക് മനസ്സിലായില്ല.

"എല്ലാവരും റമദാന്‍ കരീം ..റമദാന്‍ കരീം......ഒറ്റയോരുത്തന്‍ പോലും ഇതുവരെ റമദാന്‍ മനാഫെന്ന് പറഞ്ഞു കണ്ടില്ല "

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top