Thursday, June 6, 2013

പതിമൂന്നിനെ സ്നേഹിച്ചവന്‍

കടുത്ത മതവിശ്വാസിയായിരുന്നു അയാള്‍.

അന്ധവിശ്വാസം എന്ന് ഗണിച്ചിരുന്ന എന്തും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് നോക്കി അങ്ങനെയല്ലെന്നു തെളിയിക്കാന്‍ വല്ലാത്ത ഒരു വ്യഗ്രതയായിരുന്നു അയാള്‍ക്ക്‌.

കറുത്ത പൂച്ച കുറുകെ ചാടിയാല്‍ മറ്റുള്ളവര്‍ പരിഭ്രമിച്ച് സഡന്‍ബ്രേക്കിടുമ്പോള്‍, അയാള്‍ വണ്ടി കൂടുതല്‍ വേഗത്തില്‍ പറപ്പിക്കും.

എന്നും രാവിലെ മുറ്റത്തു കുറ്റിച്ചൂലുമായി കണികാണാന്‍ മാത്രമായി ഒരു ജോലിക്കാരിയെ അയാള്‍ മാസശമ്പളം കൊടുത്തു നിര്‍ത്തി.

എന്തെങ്കിലും സംസാരിക്കുമ്പോള്‍ പല്ലി ചിലച്ചാല്‍ , പല്ലി ചിലക്കല്‍ നിര്‍ത്തും വരെ അക്കാര്യം അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കും.

അങ്ങനെയിരിക്കെയാണ് പതിമൂന്നെന്ന നമ്പറിന്‍റെ അപാരസാധ്യതകള്‍ അയാള്‍ തിരിച്ചറിഞ്ഞത്.

അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടത്തില്‍ അയാള്‍ പണിത വീടിനു പതിമൂന്നു മുറികള്‍.

അയാള്‍ക്ക്‌ പതിമൂന്നു മക്കള്‍.

അയാളുടെ സ്ഥാപനത്തിന് പതിമൂന്നു ബ്രാഞ്ചുകള്‍.

- എന്ന് വേണ്ട സാധ്യമായതില്‍ എല്ലാം പതിമൂന്നിനെ പൊളിച്ചടുക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ 2013 ജനുവരി പതിമൂന്നാം തീയതി NH-13 ഇല്‍ വച്ചുണ്ടായ ഒരപകടത്തില്‍ അയാള്‍ മരണപ്പെട്ടു.

ആ അപകടത്തില്‍പ്പെട്ട ആകെ വണ്ടികളുടെ എണ്ണം = പതിമൂന്ന് !

മരണകാരണം = അപകടത്തില്‍ സംഭവിച്ച പതിമൂന്നു മുറിവുകള്‍ !!

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top