Saturday, June 8, 2013

മഴയും വെക്കേഷനും !

നാട്ടില്‍ മഴ തകര്‍ക്കുകയാണത്രെ !

കടപ്പാടെന്ന മാന്ത്രികവടി വീശി 26 ദിവസത്തെ എന്‍റെ വെക്കെഷനെ കണ്ണടച്ച് തുറക്കും മുന്നേ 8 ദിവസമാക്കി മാറ്റിയ ജെനറല്‍ മാനേജര്‍ എന്ന മാന്ത്രികന്‍റെ കരവിരുതിന് മുന്നില്‍ ആദ്യമേ സാഷ്ടാംഗം പ്രണമിക്കട്ടെ !

ഭാഗ്യമുണ്ടെങ്കില്‍ നാളെത്തന്നെ നാട്ടിലെ മഴ തീരും -

എന്നിട്ട് ബാക്കി ജൂണ്‍ 12 മുതല്‍ 20 വരെ നിന്നുപെയ്തു തകര്‍ക്കും (അപ്പോഴാണല്ലോ എന്‍റെ കാത്തു കാത്തിരുന്ന 8 ദിവസത്തെ വെക്കേഷന്‍)

എന്നാലല്ലേ എനിക്ക് പുറത്തേക്കിറങ്ങാന്‍ പറ്റാതെ വീടിനുള്ളില്‍ തന്നെ കുത്തിയിരുന്നു ബോറടിച്ചു മരിക്കാനുള്ള ഭാഗ്യം കിട്ടൂ ?

അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അമ്മച്ചിയാണേ നിങ്ങളെയൊക്കെ ഞാന്‍ വെറുതെ വിടുമെന്നോന്നും വിചാരിക്കണ്ട -

മഴ പ്രണയമാണ്, കന്നിമാസത്തിലെ നായിന്‍റെ മനസ്സാണ് , ഡെങ്കിപ്പനിയാണെന്നൊക്കെ നാഴികക്ക് നാല്‍പ്പതു വട്ടം സ്റ്റാറ്റസിട്ട് ഒക്കെത്തിനേം കൊന്നു കൊലവിളിച്ചില്ലെങ്കില്‍ എന്‍റെ പേര് സുക്കര്‍ബര്‍ഗിന് പിറക്കാന്‍ പോകുന്ന മകനിട്ടോ -

ഫേസ്ബുക്ക് പരമ്പര ദൈവങ്ങളാണെ - ഇത് അസത്യം അസത്യം അസത്യം !

(എന്നിട്ട് വേണം ആ ചെക്കന്‍റെ കലിപ്പ് കൂടി നിങ്ങള്‍ സഹിക്കുന്നത് കണ്ടു എനിക്കൊന്നര്‍മ്മാദിക്കാന്‍)
________________________________________________________________
ഇതൊന്നും വേണ്ടെങ്കില്‍ മര്യാദക്ക് മഴയോട് പറഞ്ഞോ - ഞാന്‍ നാട്ടില്‍ എത്തും മുന്നേ പെയ്തു തീര്‍ന്നോളാന്‍ ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top