Wednesday, June 26, 2013

ഭാര്യ Vs കാമുകി !

ഭാര്യ ഒരു കാമുകി കൂടി ആയിരുന്നെങ്കില്‍ - പല വിവാഹിതരുടെയും സ്വപ്നമാണിത്.

ഒരു ഭാര്യക്ക്‌ ഒരിക്കലും ഒരു കാമുകിയാകാന്‍ കഴിയില്ല , കാരണം അവള്‍ ഭാര്യയാണ്‌ - അമ്മയാണ്.

എന്നാല്‍ ഒരു കാമുകി അതു മാത്രമാണ് - കാമുകനെ സന്തോഷിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ധര്‍മ്മവും അവള്‍ക്കില്ല.

പക്ഷെ - ഒരു ഭാര്യയുടെ ചുമതല ഒരിക്കലും അതുമാത്രമല്ല.

അവള്‍ സംഭവിക്കാനുള്ളതും, അനുഭവിക്കാനുള്ളതും കൂടി പരിഗണിച്ചേ ഭര്‍ത്താവിന്‍റെ തീരുമാനങ്ങളെ അനുകൂലിക്കൂ.

ഇനി ഭാര്യ ഒരു കാമുകി കൂടി ആകണമെന്ന് നിങ്ങള്‍ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്ന ഭര്‍ത്താവ് ലോകത്തിലെ ഏറ്റവും നല്ല കാമുകന്‍ ആയിത്തീരണം.

മക്കള്‍ കൂടി ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ കാമുകി പോയിട്ട് ഭാര്യ എന്നതിലുപരി ഒരു അമ്മ മാത്രമായി മാറിക്കഴിഞ്ഞിരിക്കും അവള്‍.

അതുകൊണ്ട് - പ്രത്യക്ഷത്തില്‍ കാമുകിയാണ് ശരിയെന്നു തോന്നുമെങ്കിലും സത്യത്തില്‍ ഭാര്യയാണ് ശരി !

അത് നിങ്ങളിലെ ഭര്‍ത്താവിന്‍റെ കുഴപ്പം കൊണ്ടല്ല - ഭര്‍ത്താവിലെ കാമുകന്‍റെ കുഴപ്പം കൊണ്ടാണ്.

കാരണം - ഒരു ഭര്‍ത്താവിന് , സ്വന്തം കാമുകിയുടെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ മാത്രമേ പോസസീവ് ആകാതിരിക്കാന്‍ കഴിയൂ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top