Tuesday, September 17, 2013

ഡോക്ടര്‍ പരമൂസ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്

"വരൂ ഇരിക്കൂ, കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി?"

"നാലുവര്‍ഷം"

"ഭര്‍ത്താവ് കൂടെ വന്നിട്ടില്ലേ ?"

"ചേട്ടന്‍ ഗള്‍ഫിലാണ്, രണ്ടു കൊല്ലത്തില്‍ ഒരുമാസമേ ലീവുള്ളൂ"

"ഭര്‍ത്താവ് വരാതെ ശരിയാകില്ലല്ലോ"

"അയ്യോ ചേട്ടനിനി അടുത്ത വര്‍ഷമേ ലീവുള്ളൂ. കുട്ടികളില്ലാത്ത കാര്യം പറഞ്ഞ് അമ്മായിയമ്മ എന്നും കുറ്റം പറച്ചിലാ, ഡോക്ടര്‍ എങ്ങനെയെങ്കിലും എന്നെ സഹായിക്കണം"

"എന്നാലും എനിക്ക് സഹായിക്കാന്‍ കഴിയുന്നതിനൊക്കെ ഒരു പരിധിയില്ലേ കുട്ടീ ?"

"അങ്ങനെ പറയരുത് ഡോക്ടര്‍. ഇവിടെ ജോലി ചെയ്യുന്ന സൂസി സിസ്റ്റര്‍ എന്‍റെ അയല്‍വാസിയാണ്. ചേച്ചിടെ പേര് പറഞ്ഞാല്‍ മതി - ഡോക്ടര്‍ എങ്ങനെ വേണേലും സഹായിക്കുമെന്ന് പറഞ്ഞായിരുന്നു"

"ഓഹോ സൂസി അങ്ങനെ പറഞ്ഞോ, എങ്കില്‍ ഞാന്‍ സമ്മതിച്ചു, പക്ഷെ ഒരു കണ്ടീഷന്‍"

"എന്താണ് ഡോക്ടര്‍ ?"

"എന്‍റെ ട്രീറ്റ്മെന്‍റ് വിജയിച്ചാല്‍ നിങ്ങളുടെ ഭര്‍ത്താവ് ലീവിന് വരുന്നതിന് രണ്ടു ദിവസം മുന്നേ എന്നെ അറിയിക്കണം, എനിക്കൊരു മാസം കൊടൈക്കനാലിലേക്ക് ടൂര്‍ പോകാനാ"

"അയ്യേ "
_______________________________________________________________
അതായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്ലിംഗ് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top