Wednesday, September 18, 2013

അഞ്ചു സുന്ദരികള്‍

ഈയിടെ പുറത്തിറങ്ങിയ അഞ്ചു വ്യത്യസ്ത കഥകളുള്ള അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ "കുള്ളന്‍റെ ഭാര്യ" എന്നൊരു കഥയുണ്ട്.

അതില്‍ അവസാനത്തെ രംഗം -

ഭാര്യയുടെ മരണശേഷം കൈക്കുഞ്ഞുമായി, കോരിച്ചൊരിയുന്ന മഴയത്ത് - അപ്പോള്‍ കൂടെയില്ലെങ്കിലും ശീലിച്ചുപോയതിനാല്‍ - ഭാര്യകൂടെയുണ്ടെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിച്ച കുടയുമായി നടന്നു നീങ്ങുന്ന കുള്ളന്‍റെ ഹൃദയസ്പര്‍ശിയായ ചിത്രം.

അത് കണ്ടപ്പോള്‍ പക്ഷെ എനിക്കോര്‍മ്മ വന്നത് മറ്റൊരാളെയാണ്‌ -

ജനസമ്മിതി എന്ന "ഭാര്യയെ" നഷ്ടമായത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ഭരണം എന്ന കുട "അവളുടെ" തലയ്ക്കു മീതെ ഉയര്‍ത്തിപ്പിടിച്ച് ആരോപണങ്ങളുടെ പെരുമഴയിലേക്ക് നടന്നു നീങ്ങുന്ന ഉമ്മന്‍ചാണ്ടിയെ.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top