"മോനെന്താ നോക്കുന്നേ ?"
പിന്നിൽ ആരുടെയോ സംസാരം കേട്ടാണ് കുട്ടൻ തിരിഞ്ഞു നോക്കിയത്. കയ്യിൽ നീട്ടിയ ചോക്കലേറ്റുമായി പുഞ്ചിരി പൊഴിച്ചു കൊണ്ട് ഒരപരിചിതൻ.
"പ.....ന്ത്..."
"ഉം..വാങ്ങിച്ചൊ.." തന്‍റെ കയ്യിലെ മിഠായിയിലേക്ക് തന്നെ നോക്കിക്കൊണ്ട് വിക്കിവിക്കിപ്പറഞ്ഞൊപ്പിച്ച കുട്ടനോട് അയാൾ പറഞ്ഞു.
കുട്ടനോർമ്മ വരുമ്പോള്‍ കണ്ണുകളിൽ കുത്തിക്കീറിന്ന വേദന, ചുറ്റും അന്ധകാരം മാത്രം.
അവനൊന്നു ഞരങ്ങാൻ ശ്രമിച്ചു - ശബ്ദം വെളിയില്‍ വന്നില്ല - നാവെന്ന അവയവം ഇല്ലാതായത് പോലെ !
മുന്നില്‍ വച്ചിരിക്കുന്ന തകരപ്പാത്രത്തിലേക്ക് ഒരു നാണയം വന്നു വീണ ശബ്ദമാണ് കുട്ടനെ ഓര്‍മ്മകളില്‍ നിന്നുണർത്തിയത്. അപ്പോള്‍ മുന്നിലൂടെ നടന്നു പോകുന്നവർ ഇട്ടതാവണം -പെട്ടെന്ന് അവൻ ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു - നല്ല പരിചയമുള്ള ശബ്ദം.
അടുത്ത നിമിഷം ആ ശബ്ദത്തിന്‍റെ ഉടമകളെ ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു - തന്‍റെ അമ്മയും താന്‍ താത്രിക്കുട്ടിയെന്നു വിളിച്ചിരുന്ന ചേച്ചിയും !
അവൻ ഉച്ചത്തിൽ വിളിച്ചു കൂവി - "അമ്മേ ഇങ്ങൊട്ടു നോക്കൂ..താത്രിക്കുട്ടീ ഇങ്ങൊട്ടു നോക്കൂ , കുട്ടനാണ്."
പക്ഷേ ഒരു കിളിക്കുഞ്ഞിന്‍റെ കരച്ചില്‍ പോലെ നേര്‍ത്തവ്യക്തമായ ശബ്ദങ്ങൾ മാത്രമേ അവനിൽ നിന്നു പുറത്തു വന്നുള്ളൂ.
അവൻ നിസ്സഹായതയോടെ അലറിക്കരഞ്ഞെങ്കിലും ശബ്ദമോ, കണ്ണുകളുടെ സ്ഥാനത്തവശേഷിച്ച കരുവാളിച്ച കുഴികളിൽ നിന്നും ഒരുതുള്ളികണ്ണുനീരോ പൊഴിഞ്ഞില്ല !
അവരൊന്നു തിരിഞ്ഞു നോക്കിയോയെന്നു പോലും അവനറിയാൻ കഴിഞ്ഞില്ല !

0 comments
Posts a comment