"ഡാ, നിന്നെയാ മമ്മദ് മാപ്ലെടെ മോന്‍ വിളിക്കണു"
ഞാന്‍ ഇറയത്തേക്കു ചെന്നു - മജീദ് വിളറിയ മുഖത്തോടെ നില്‍ക്കുന്നു.
"നീ വേഗം ഷര്‍ട്ടിട്ട് വന്നെ, കാര്യോണ്ട്" മജീദ് ധൃതിയില്‍ പറഞ്ഞൊപ്പിച്ചു.
"എന്താ കാര്യോന്നു പറ മജീദേ" നടക്കുന്നതിനിടയില്‍ ധൃതിയില്‍ വലിച്ചു വാരി കയറ്റിയ ഷര്‍ട്ടിന്‍റെ ബട്ടണുകളിട്ടുകൊണ്ട് മജീദിന്‍റെ ഒപ്പമെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ചോദിച്ചു.
"നമ്മടെ പോത്ത് പാടത്തേക്കു ചാടി"
"ഏത് , നമ്മടെ ഇന്ന് അറക്കേണ്ട നേര്‍ച്ച പോത്തോ ? അതിനു ആ പാടത്ത് നെറയെ വെള്ളക്കെട്ടല്ലേടാ?"
"ആ - അതന്നെയാ പ്രശ്നം, വെള്ളത്തീ എറങ്ങി അതിനെ പിടിക്കാന്‍ ആര്‍ക്കും ധൈര്യോല്ല"
"അതെങ്ങനെ വെള്ളത്തീ ചാടീന്നു പറ"
"അറക്കണേന്‍റെടെല് കയറു പൊട്ടിച്ചോടി പഹയന്‍, ഭാഗ്യത്തിനാ അറത്തോണ്ടിര്ന്ന മൊല്ലാക്ക പഹേന്‍റെ കുത്ത് പള്ളക്ക് കൊള്ളാണ്ട് തടി കയിച്ചിലാക്ക്യെ"
ഞങ്ങള്‍ എത്തുമ്പോള്‍ സംഭവസ്ഥലത്ത് ഷൂട്ടിംഗ് സ്ഥലത്ത് മമ്മൂട്ടിയെ കാണാന്‍ കൂടിയ അത്രയും ആളുകളുണ്ടായിരുന്നു , അക്കൂട്ടത്തില്‍ ഒരു മുഖം എന്‍റെ മനസ്സില്‍ ഒരുപാട് ലഡു പൊട്ടിച്ചു - പൂച്ചക്കണ്ണുകളുള്ള സുന്ദരിയായ സലീന !
സലീന മജീദിന്‍റെ തോട്ടയല്‍പക്കത്ത് താമസിക്കുന്ന , ഏറെ നാളുകളായി എന്നെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്ന സുന്ദരിയാണ്.
സലീന ആരും കാണാതെ എന്നെനോക്കി ചിരിച്ചെന്നെനിക്ക് തോന്നി - ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല, ഷര്‍ട്ടൂരി കരയില്‍ വച്ച് ഉടുത്തിരുന്ന കള്ളിമുണ്ടോടെ വെള്ളത്തിലേക്കിറങ്ങി.
പാടത്ത് അരക്ക് വെള്ളമുണ്ട് - പോത്താണെങ്കില്‍ ആളുകളുടെ ബഹളം കേട്ട് പാടത്തിനടുത്തുള്ള കുളത്തിലേക്ക് നീന്തിയെത്തിയിട്ടുണ്ട്.
ഞാന്‍ പോത്ത് നില്‍ക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീന്താന്‍ തുടങ്ങി, പിന്നാലെ മജീദുമുണ്ട്.
"ശങ്കരാ, പോത്തിനെ പിടിക്കാന്‍ നോക്കണ്ടട്ടാ, ഓനെ കെട്ട്യിരിക്കണ ആ കയറെങ്ങനേലും ഒന്ന് പിടിച്ചെടുക്കാന്‍ നോക്ക്."
ഞാന്‍ മുങ്ങാംകുഴിയിട്ട് പോത്തിന്‍റെ ഏകദേശം ഒരു പത്തു മീറ്റര്‍ അടുത്തെത്തി , കയര്‍ അതിന്‍റെ ശരീരത്തോട് ചേര്‍ന്ന് കുരുങ്ങിക്കിടപ്പാണ് - തൊട്ടടുത്ത് ചെല്ലാതെ കയര്‍ കിട്ടാന്‍ യാതൊരു നിവൃത്തിയുമില്ല.
"കയറു ദേഹത്ത് ചുറ്റിക്കിടക്കാണ് മജീ, ഞാന്‍ ഒന്ന് ശ്രമിക്കട്ടെ" സലീനയുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ധൈര്യം കൈവന്നു, ഞാന്‍ രണ്ടും കല്‍പ്പിച്ചു മുങ്ങാം കുഴിയിട്ട് പോത്തിനടുത്തെക്ക് നീന്തി.
തല വെള്ളത്തിന് മുകളില്‍ ആണെങ്കിലും അടിയിലൂടെ ഒരു ശത്രു തന്‍റെ നേര്‍ക്ക് വരുന്നത് മനസ്സിലാക്കിയിട്ടോ എന്തോ പോത്ത് അകലേക്ക് നീന്താന്‍ തുടങ്ങി.
ഞാന്‍ പിന്നിലൂടെ നീന്തി അതിന്‍റെ തൊട്ടടുത്തെത്തി. കയറിന്‍റെ അറ്റം വയറിന്‍റെ ഭാഗത്താണ്. ഞാന്‍ കയറിന്‍റെ തുമ്പില്‍ പിടുത്തമിട്ടു.
പൊടുന്നനെ പോത്ത് വെട്ടിത്തിരിഞ്ഞ് പിന്‍കാലുയര്‍ത്തി ഒരു തോഴി തൊഴിച്ചു, ഭാഗ്യത്തിന് ചവിട്ട് എന്‍റെ അടിവയറ്റില്‍ ചെറുതായി ഒന്ന് ഏശിപ്പോയതെയുള്ളൂ - എങ്കിലും എനിക്ക് സാമാന്യം വേദനിച്ചു.
ഞാന്‍ ഒരു കൈകൊണ്ടു വയറ് അമര്‍ത്തിപ്പിടിച്ചു കൊണ്ട് മറുകൈയില്‍ കയറും പിടിച്ച് വലിച്ച് നീന്തി.
അപ്പോഴേക്കും മജീദും നീന്തി വന്ന് എന്‍റെ കയ്യിലിരുന്ന കയറില്‍ പിടിച്ചു - ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു വലിച്ചപ്പോള്‍ പോത്തിന് അനുസരിക്കാതെ നിവൃത്തിയില്ലാതെയായി.
കരക്കെത്തിയപ്പോള്‍ കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് കയറു പിടിച്ച് വലിച്ച് അവനെ കരക്ക് കയറ്റി തെങ്ങില്‍ കെട്ടിയിട്ടു.
അങ്ങനെ ബലിപെരുന്നാളിനു നേര്‍ച്ചയാക്കി, കുറെനാളുകളായി മജീദിന്‍റെ വീട്ടുകാര്‍ തീറ്റിപ്പോറ്റി നിര്‍ത്തിയിരുന്ന തടിച്ചു കൊഴുത്ത പോത്ത്, അര മണിക്കൂറിനകം നല്ല ബീഫായി മാറി.
എന്‍റെ വയറു സാമാന്യം നന്നായി വേദനിക്കുന്നുണ്ടായിരുന്നു - പക്ഷെ സലീനയെങ്ങാനും കണ്ടാല്‍ മോശമല്ലേ എന്ന ചിന്തയില്‍ ഞാന്‍ അത് പുറത്തു കാണിച്ചില്ല. അങ്ങനെ എല്ലാവരുടെയും മുന്നില്‍ ഒരു വീരശൂരപരാക്രമിയായി വേദന കടിച്ചമര്‍ത്തി ഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മജീദിന്‍റെ ഉമ്മ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു - "മോനെ ഉച്ചക്ക് ചോറ് തിന്നാന്‍ വരണോട്ടാ"
"ന്നാലും പഹയാ, അനക്കിത്രക്ക് ധൈര്യോണ്ട്ന്ന് ഞാന്‍ കരുതീലട്ടാ" പായില്‍ തൊട്ടടുത്തിരുന്ന് നെയ്ച്ചോറും പോത്തിറച്ചിയും തട്ടുമ്പോള്‍ മജീദ് എന്‍റെ ചെവിയില്‍ പറഞ്ഞു.
അതുകേട്ട്, ഭക്ഷണം കണ്ടപ്പോള്‍ തല്‍ക്കാലത്തേക്ക് മറന്നു പോയിരുന്ന വയറു വേദന മെല്ലെ വീണ്ടും തലപൊക്കി.
ചവിട്ട് വൈറ്റില വരെ എത്തിയത് നന്നായി, പാലാരിവട്ടത്തെങ്ങാനും എത്തിയിരുന്നെങ്കില്‍ - എന്‍റെ പത്തുലക്ഷോം കാറും - ഹോ ! - ഞാന്‍ അങ്ങനെ മനസ്സില്‍ വിചാരിച്ച് ആശ്വസിച്ചു.
അടുത്ത ഇറച്ചിക്കഷണം ചവക്കുമ്പോള്‍ എന്‍റെ അടിവയറ്റില്‍ തൊഴിച്ച പോത്തിനോടുള്ള ദേഷ്യം ചവയുടെ ശക്തിയില്‍ ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു - പിന്നെ പാവം പോത്ത് ചവിട്ട് പാലാരിവട്ടത്തെത്തിക്കാതിരുന്നതില്‍ ഉള്ള നന്ദി കാണിക്കണ്ടേ എന്ന ചിന്തയില്‍ വീണ്ടും ചവക്കലിന്‍റെ ശക്തി കുറച്ചു.
____________________________________________________________
കടപ്പാട് : മനോജ് കെ ജയന്‍ ഏതോ റിയാലിറ്റി ഷോയില്‍ പറഞ്ഞ ഒരു അനുഭവകഥയ്ക്ക്

0 comments
Posts a comment