Saturday, May 25, 2013

പെയ്തതും പെയ്യാനിരിക്കുന്നതും.... !

"എന്‍റെ കരയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ വേണ്ടിയാ ഞാനീ മഴ മുഴുവനും നനഞ്ഞത്‌.

ഒരുപാടു നേരം നീണ്ടുനിന്നു ഈ മഴ !

മനസ്സിന്‍റെ വിങ്ങലുകള്‍ മുഴുവന്‍ ഒഴുക്കിക്കളയുവാന്‍ വേണ്ടി ഇതു പോലെയൊരു നീണ്ട മഴക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു"

അവള്‍ പറഞ്ഞു.

"ഇവിടെയീ മരുഭൂമിയില്‍ എന്ത് മഴ ?

ഇവിടെയുള്ളത് ഷവറിന്‍റെ ധാരാളിത്തം മാത്രം !

എങ്കിലും കരയാന്‍ കണ്ണുനീര്‍ വേണ്ടേ......മരവിച്ച മനസ്സിനെന്ത് വികാരങ്ങള്‍ ?"

അവന്‍റെ വാക്കുകള്‍ അവളുടെ മനസ്സിനെയും, ഈറനായ ദേഹത്തെയും ചുട്ടുപൊള്ളിച്ചപ്പോള്‍ മഴ കുളിര്‍പ്പിച്ച ശരീരത്തിന്‍റെ നനവുണക്കാന്‍ അവള്‍ക്കൊരു തൂവാല പോലും വേണ്ടി വന്നില്ല !

വേണ്ടിയിരുന്നത് മനസ്സിന്‍റെ ദാഹം തീര്‍ക്കാന്‍ അവന്‍റെ സ്നേഹം മാത്രമായിരുന്നു. !!

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top