ഈ സൗദി പട്ടാളക്കാര്‍ എന്നെ ചിരിപ്പിച്ചു കൊല്ലും.....
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കകത്ത്, പുതിയ പ്രോജക്റ്റ് നടന്നു കൊണ്ടിരിക്കുന്ന കമ്പനിയിലെ എന്‍റെ മാനേജരുടെ ഐഡി കഴിഞ്ഞ മാസം 30 നു എക്സ്പയര്‍ ആയി.
ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഏതു കമ്പനിയില്‍ പോകണമെങ്കിലും ഏതെങ്കിലും ഒരു കമ്പനിയുടെ ഐഡി കാണിച്ചു സെക്യൂരിറ്റി ചെക്ക് പോയിന്‍റുകളിലൂടെ കടന്നു പോകണം.
പുതിയ ഐഡി എടുക്കാന്‍ വേണ്ടി ഞാനും മാനേജരും മുന്നിലും പിന്നിലും രണ്ടു കാറുകളില്‍ സെക്യൂരിറ്റി ചെക്ക്‌പോയിന്‍റ് കടക്കുകയാണ്.
മാനേജരുടെ കയ്യില്‍ രണ്ടു ദിവസം മുന്നേ തീര്‍ന്ന ഐഡി - എന്‍റെ കയ്യില്‍ ആകട്ടെ ഈ മാസം മുഴുവന്‍ വാലിഡിറ്റി ഉള്ള ഐഡിയും.
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍ മാനേജരുടെ കയ്യില്‍ നിന്ന് ഐഡി വാങ്ങി തിരിച്ചും മറിച്ചും പരിശോധിക്കുന്നു.
"ദൈവമേ കുടുങ്ങിയോ ? "- ഞാന്‍ ഭയന്നു .
പിടിച്ചാല്‍ കാലാവധി തീര്‍ന്ന ഐഡിയും കൊണ്ട് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് പിടിച്ചകത്ത് വരെ ഇടാം.
കുറച്ചു നേരത്തെ പരിശോധനകള്‍ക്ക് ശേഷം ഒരു വാക്ക് പോലും പറയാതെ അദ്ദേഹത്തെ കടത്തിവിട്ടു.
അടുത്തത് എന്‍റെ ഊഴം.
എന്‍റെ ഐഡിയും വാങ്ങി പരിശോധിച്ചു.
എന്നിട്ട് എന്നോട് അറബിയില്‍ ഒരു കാച്ച് - "നിന്‍റെ ഐഡി ഈ മാസം 31 ആം തീയതി വരെയുള്ളൂ കേട്ടോ"
ഞാന്‍ ചിരിച്ചു തലയാട്ടിക്കൊണ്ട് "ഓക്കേ" പറഞ്ഞു പോന്നു.
എന്തൊരു കര്‍ത്തവ്യനിര്‍വ്വഹണം....എന്തൊരു ശുഷ്കാന്തി
(Re-Post)

0 comments
Posts a comment