Monday, May 20, 2013

വിന്‍ഡോ സീറ്റ്

മണ്ടത്തൂര്‍ സാര്‍ ആദ്യമായി ഓസ്ട്രെലിയക്ക്‌ പോകാന്‍ വേണ്ടി നാട്ടിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ വിമാനടിക്കറ്റ് എടുക്കാന്‍ ചെന്നു.

സാറിന്‍റെ മേഘങ്ങളില്‍ മുഖം ഒളിപ്പിച്ചവര്‍ വായിച്ചിട്ടില്ലാതിരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സിയിലെ ആള്‍ സാറിനെ ആദരവോടെ സ്വീകരിച്ചിരുത്തി.

"എന്ത് വേണം സാര്‍ ? "

"എനിക്ക് ഒസ്ട്രെലിയക്കൊരു ടിക്കറ്റ് വേണം"

പയ്യന്‍ കമ്പ്യൂട്ടറില്‍ കുറച്ചു നേരം പരതിയ ശേഷം ചോദിച്ചു.

"സാര്‍ വിന്‍ഡോ സീറ്റ് ഉണ്ട് - വേണോ? "

"അയ്യോ വേണ്ട"

സാര്‍ ഉടനെ മറുപടി കൊടുത്തു.

"അതെന്താ സാര്‍ ?"

"കാറ്റടിച്ചാല്‍ എനിക്ക് ജലദോഷം പിടിക്കും"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top