Friday, May 17, 2013

ന്യൂജനറേഷന്‍ നല്ലതും ചീത്തയും !

ഏറ്റവും വലിയ നിസ്സഹായത - കുരുത്തം കേട്ട സൗദി പിള്ളേരുടെ തല തല്ലിപ്പോളിക്കാന്‍ അതിയായി ആഗ്രഹം തോന്നിയാലും ചെയ്യാന്‍ കഴിയാതിരിക്കുക.

ഏറ്റവും വലിയ സന്തോഷം - പ്രശസ്തനായ ഒരു മലയാളിയുടെ പതനം.

ഏറ്റവും വലിയ നിരാശ - തന്‍റെയും, ഭാര്യയുടെയും, പഴയ കാമുകിമാരുടെയും ഒക്കെ ധാരാളം ഫോട്ടോകള്‍ കൊടുത്തിട്ടും അവളുടെ ഫോട്ടോ തിരികെ തരാതിരിക്കുമ്പോള്‍.

ഏറ്റവും വലിയ തമാശ - പച്ചകള്‍. (മണ്ണത്തൂര്‍ കഥകളും, ടിന്‍റുമോനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍)

ഏറ്റവും വലിയ തിരിച്ചറിവ് - കേള്‍ക്കുന്ന വാര്‍ത്തകള്‍ നാളെ നേരെ വിപരീതം ആയിരിക്കും എന്ന വെളിപാട്.

ഏറ്റവും വലിയ തെറ്റിധാരണ - മറ്റുള്ളവരെല്ലാം തന്നെക്കാള്‍ കഴിവുള്ളവരാണെന്നുള്ള ചിന്ത.

ഏറ്റവും വലിയ വിഡ്ഢിത്തം - ഫേസ്ബുക്കിലെ ലൈക്കും കമന്‍റുകളും ആളുകള്‍ തന്‍റെ എഴുത്ത് വായിച്ചിഷ്ടപ്പെട്ടു തരുന്നതാണെന്നുള്ള മിഥ്യാധാരണ.

ഏറ്റവും വലിയ സത്യം - തനിക്കിഷ്ടപ്പെട്ടത്‌ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല എന്നത്.

ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം - സഹായാഭ്യര്‍ത്ഥന ഷെയര്‍ ചെയ്യുന്നവരോന്നും സഹായിക്കുന്ന കാര്യം വരുമ്പോള്‍ പോക്കറ്റില്‍ നിന്ന് അഞ്ചു പൈസ ചിലവാക്കില്ല എന്ന സത്യം.

ഏറ്റവും വലിയ ധൂര്‍ത്ത് - കാണുന്നവര്‍ക്കൊക്കെ വാരിക്കോരി കൊടുക്കുന്ന ലൈക്ക്.

ഏറ്റവും വലിയ തെറ്റ് - ഇങ്ങോടു ലൈക്കടിച്ചിട്ട് തിരികെ അടിക്കാതിരിക്കല്‍.

ഏറ്റവും എളുപ്പമുള്ള ഹിതപരിശോധന - പ്രവാസി മലയാളികളെ ഏറ്റവും സ്വാധീനിച്ച സംഗതിയാണ് ഫേസ്ബുക്ക് (എയര്‍ ഇന്ത്യ ഏറ്റവും മോശം വിമാനക്കമ്പനി എന്നത് തൊട്ടടുത്ത്‌ നില്‍ക്കുന്നു)

ഏറ്റവും വലിയ നന്മ - ലോകഅമ്മദിനത്തില്‍ അമ്മസ്നേഹം വഴിഞ്ഞൊഴുകുന്ന ഫേസ്ബുക്ക് പോസ്റ്റ്‌.

ഏറ്റവും വലിയ ക്ഷമാശീലന്‍ - ചീത്ത വിളിച്ചു കമന്റ് ഇട്ടാലും തിരികെ സ്മൈലി ഇട്ടു ചിരിച്ചു നന്ദി പറയുന്നവന്‍.

ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം - ഇട്ട പോസ്റ്റിന് കിട്ടുന്ന ലൈക്കുകള്‍ ക്ഷണനേരം കൊണ്ട് നൂറു കടക്കുന്നത്‌.

ഏറ്റവും വലിയ ദുഃഖം - തിരിച്ചു കിട്ടാത്ത ലൈക്കുകള്‍.

ഏറ്റവും പുണ്യം നിറഞ്ഞ പ്രവര്‍ത്തി - മറ്റുള്ളവരുടെ നല്ല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യല്‍.

ഏറ്റവും മ്ലേച്ചമായ പ്രവര്‍ത്തി - നമ്മുടെ ബെര്‍ത്ത്‌ഡേയ്ക്ക് വാളില്‍ ആശംസപോസ്റ്റിട്ട ഫ്രണ്ടിന്‍റെ ബെര്‍ത്ത്‌ഡേയ്ക്ക് മനപൂര്‍വ്വം തിരികെ പോസ്റ്റ്‌ ഇടാതിരിക്കല്‍.

ഏറ്റവും സന്തോഷകരമായ യാത്ര - ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്ര.

ഏറ്റവും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന യാത്ര - ജോലി സ്ഥലത്തേക്കുള്ള യാത്ര.

ഏറ്റവും വലിയ വിജയം - ആത്മവിശ്വാസം. *

ഏറ്റവും വലിയ പരാജയം - തെറ്റിദ്ധരിക്കപ്പെടല്‍. *

ഏറ്റവും സംതൃപ്തി നല്‍കുന്ന നിമിഷം - വിശപ്പ്‌ മാറിയവന്‍റെ പുഞ്ചിരി *

ഏറ്റവും വലിയ കുറ്റബോധം - നമുക്ക് തീരെ നിസ്സാരമായി കഴിയുമായിരുന്ന , സഹായിക്കാനുള്ള അവസരം പഴാക്കല്‍ *

ഏറ്റവും വലിയ വേദനാസംഹാരി - സെക്സ് *

ഏറ്റവും വലിയ മാലിന്യം - കുശുമ്പ് *

ഏറ്റവും വലിയ ശക്തി - പണം *

ഏറ്റവും വലിയ ദൌബല്യം - പണം ! *

(* ചില കാര്യങ്ങള്‍ക്ക് ന്യൂജനറേഷനിലും മാറ്റമില്ല !)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top