Tuesday, May 7, 2013

കഥ : മരത്തടികള്‍

പുഴയിലൂടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന ഒരു മരത്തടിയില്‍, യാദൃശ്ചികമായി പുഴയില്‍ വീണു പോയ ഒരു ഉറുമ്പ്, എങ്ങനെയോ കയറിക്കൂടി.

തന്നെ മരണത്തില്‍ നിന്ന് രക്ഷിച്ച മരത്തടിയോടു തോന്നിയ സ്നേഹം കുറെ കഴിഞ്ഞപ്പോള്‍ ആ മരത്തടി സ്വന്തമാണെന്ന് വിശ്വസിക്കാന്‍ ഉറുമ്പിനെ പ്രേരിപ്പിച്ചു.

കുറെ ദൂരം ഒഴുകിയപ്പോള്‍ ഏതോ ഒരു നാട്ടിലെ കുറെ പേര്‍ ചേര്‍ന്നു ആ മരത്തടിയെ പിടിച്ചു കെട്ടി കരക്കടുപ്പിച്ചു.

ഉറുമ്പ് അലറി വിളിച്ചു പറഞ്ഞു "നിങ്ങള്‍ എന്തിനാ ഈ മരത്തടിയെ പിടിച്ചെടുക്കുന്നത് ? ഇതെന്‍റെ സ്വന്തമാണ്"

എന്നാല്‍ ഉറുമ്പിനെ ആരും കണ്ടത് പോലുമില്ല !

അവര്‍ ആ മരത്തടി അറക്കമില്ലിലേക്കു കൊണ്ട് പോകുന്ന വഴിക്കും ഉറുമ്പ് ഉച്ചത്തില്‍ വിളിച്ചു കൂവിക്കൊണ്ടിരുന്നു.

ഒടുവില്‍ അറക്കവാള്‍ ആ മരത്തടിയെ നെടുകെ പിളരുന്നത് കണ്ടു സഹിക്കവയ്യാതെ വാളിന്‍റെ അവസാന ചലനത്തിനൊപ്പം ഉറുമ്പും ആ മരത്തടിക്കൊപ്പം നെടുകെ പിളര്‍ന്നു രണ്ടായി !

അപ്പോഴും പുഴയിലെക്കൊരു തിരിച്ചു ചാട്ടത്തിലൂടെ ഉറുമ്പിനു കയറിപ്പറ്റാന്‍ പാകത്തില്‍ വലുതും സുന്ദരവുമായ ഒരുപാടു മരത്തടികള്‍ ആര്‍ക്കും വേണ്ടാതെ പുഴയിലൂടെ ഒഴുകിപ്പോയ് കടലിലേക്ക്‌ ചേര്‍കൊണ്ടേയിരുന്നു.

ഒരുവേള കടലില്‍ എത്തിചെര്‍ന്നാലും ഉറുമ്പ് പട്ടിണി കിടന്നു മരിക്കുമായിരുന്നു - അതിനു വളരെ മുന്നേ ഒരാത്മഹത്യ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top