Wednesday, May 15, 2013

കൂര്‍ക്ക

പ്രശസ്ത സിനിമാസംവിധായകനും , നിര്‍മ്മാതാവും, നടനും സര്‍വ്വോപരി ഞങ്ങളുടെ നാട്ടുകാരനുമായ ആളുടെ - ചേട്ടന്‍ നിര്‍മ്മിച്ച ഒരു പടത്തിലൂടെ സംഗീതസംവിധായകനായ അനിയന്‍ - ഒരു ദിവസം ഞങ്ങളുടെ നാട്ടിലുള്ള ദാമോദരേട്ടന്‍റെ കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നു.

കൂര്‍ക്ക ചൂണ്ടിക്കാണിച്ച് മൂപ്പര്‍ ചോദിച്ചു "ഇതെന്താ സാധനം?"

"അത് കൂര്‍ക്ക"

"എങ്ങനെ ടേയ്സ്റ്റ് ആണോ ?"

"അതെ നല്ല ടേയ്സ്റ്റ് ആണ്"

"എങ്കില്‍ സ്മോള്‍ സൈസ് നോക്കി ഒരു വണ്‍ കെജി എടുക്കൂ"

ദാമോദരേട്ടന്‍ കൂര്‍ക്ക പൊതിഞ്ഞു കൊടുത്തു.

സംഗീതസംവിധായകന്‍ ബൈക്കോടിച്ചു പോയപ്പോള്‍ കടയില്‍ സാധനം വാങ്ങാന്‍ വന്നിരുന്ന ശശിയെ നോക്കി ദാമോദരേട്ടന്‍ പറഞ്ഞു.

"ഹും - പണ്ട് കപ്പക്കിഴങ്ങ് പുഴുങ്ങിത്തിന്ന് നടന്നവനാ -അവനിപ്പോ കൂര്‍ക്ക കണ്ടാലറിഞ്ഞൂടാ - ത്ഫൂ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top