Thursday, November 21, 2013

മുഖപുസ്തകത്താഴ് (എനിക്കിതൊക്കെ കണ്ടപ്പോള്‍ ഇങ്ങനാ തോന്നിയത്)

"നകുലേട്ടാ , ഞാന്‍ പൂനത്തില്‍ കുഞ്ഞബ്ദുള്ളയെ പൊക്കി സ്റ്റാറ്റസിട്ടാലോ എന്ന് വിചാരിക്കുന്നു"

"ഗംഗേ നീയയാളെ പൊക്കി സ്റ്റാറ്റസിടരുത്"

"അതെന്താ നകുലേട്ടാ ഞാന്‍ അയാളെ പൊക്കി സ്റ്റാറ്റസിട്ടാല്‍ ?"

"ഇടണ്ടാന്നാണ് പറഞ്ഞത്"

"അതെന്താ ഞാന്‍ പൂനത്തിലെ പൊക്കിസ്റ്റാറ്റസിട്ടാല്‍ ? ഇത് ഫേസ്ബുക്ക്. പൂനത്തിലിനെ പൊക്കിപ്പറഞ്ഞു ഞാന്‍ ലൈക് മേടിക്കും - അല്ലാതെ ഫെക് ഐടി ഉണ്ടാക്കി ചാറ്റ് ചെയ്തു ഞാന്‍ പെണ്ണുങ്ങളെ ചതിക്കുന്നോന്നുമില്ലല്ലോ"

(നകുലനുമായിട്ടുള്ള ബാലപ്രയോഗത്തിനോടുവില്‍ ഗംഗ ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട ശേഷം ബോധം കേട്ട് കൃത്യമായി കിടക്കയിലേക്ക് തന്നെ വീഴുന്നു.)

അല്‍പ്പം കഴിഞ്ഞ് കണ്ണ്തുറക്കുന്ന ഗംഗ

"അയ്യോ, എനിക്കെന്താ പറ്റ്യേ നകുലേട്ടാ"

"ഇല്ല മോളെ നിനക്കൊന്നും പറ്റിയില്ല"

"ഞാന്‍ പൂനത്തിലിനെ പോക്കി സ്റ്റാറ്റസിട്ടോ, നകുലെട്ടനെ കമന്‍റില്‍ ചീത്ത വിളിച്ചോ"

ഇല്ല മോളെ നീ ഒന്നും ചെയ്തില്ല"
___________________________________________________________________
ഈ സ്റ്റാറ്റസിലെ കഥാപാത്രങ്ങള്‍ക്ക് ഫേസ്ബുക്കിലെ അറിയപ്പെടുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ല. സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top