Saturday, November 16, 2013

കഥ : തിരിച്ചറിവ് !

ഏഴുമാസം പ്രായമുള്ള അയാളുടെ ഇളയമകള്‍, തൊട്ടടുത്ത പ്രാര്‍ത്ഥനാലയത്തില്‍ നിന്നുച്ചത്തിലുയരുന്ന പ്രാര്‍ത്ഥന കേട്ട് ഉറക്കത്തില്‍ നിന്ന് പൊട്ടിക്കരച്ചിലോടെ ഉണരുകയും, പ്രാര്‍ത്ഥന കഴിയും വരെ വരെ ഭയചകിതമായ മിഴികളോടെ എങ്ങലടിക്കുകയും ചെയ്യുമായിരുന്നു.

കാരണവന്മാര്‍ അയാള്‍ കേള്‍ക്കെപ്പോലും അടക്കം പറഞ്ഞു - "ഇത് സാത്താന്‍റെ സന്തതി തന്നെ"

ഒടുവില്‍ അയാളും അവളെ വെറുത്തു തുടങ്ങിയ ഒരു നാള്‍ - അവക്ക് ഏഴു വയസു പൂര്‍ത്തിയായ അന്ന് - ഉച്ചത്തില്‍ പ്രാര്‍ഥിക്കുന്ന ഒരു ചെകുത്താനാല്‍ പിച്ചിച്ചീന്തപ്പെട്ട ഇതളുകള്‍ കൂട്ടിച്ചേര്‍ത്ത്, വിതറിയ പുഷ്പദളങ്ങള്‍ക്കിടയില്‍ അയാളെടുത്തു കിടത്തിയ നിശ്ചെതനയായ ആ പൂവിന്‍റെ മുഖത്തെ പുഞ്ചിരി വേണ്ടി വന്നു - അവളൊരു മാലാഖയായിരുന്നെന്നയാള്‍ക്ക് തിരിച്ചറിയുവാന്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top