ജീവിതം തിരക്കുപിടിച്ചതായപ്പോഴും മുഖപുസ്തകത്തെ മറന്നില്ല , പക്ഷെ എന്‍റെ ബ്ലോഗിനെ മറന്നു.
ആഴ്ചതോറും ഇന്‍ബോക്സില്‍ വരുന്ന "Weekly Statistics" ഇല്‍ മാത്രമായി ഒതുങ്ങി അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ , പിന്നെ വര്‍ഷാവര്‍ഷം ഡൊമെയ്ന്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള അമ്മുവിന്‍റെ (ശ്രീലക്ഷി സുരേഷ്) ഓര്‍മ്മപ്പെടുത്തലുകളും.
ബ്ലോഗ് അപ്പ്‌ഡേറ്റ് ചെയ്യാനായി ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും മുഖപുസ്തകത്തിലെ കൂട്ടുകാരുടെ വിളിവരുന്നത് (നോട്ടിഫിക്കേഷന്‍) , ഉടനെ ചെയ്തുകൊണ്ടിരുന്ന കാര്യം വിട്ട് അങ്ങോട്ട് പോകും, പിന്നെയത് മറക്കുകയും ചെയ്യും.
പഴയ ഒരു ലക്കം ബോബനും മോളിയും കോമിക്സിലെ ഒരു കഥ ഓര്‍മ്മവരുന്നു.
സ്ഥിരമായി ഒരെഴുത്ത് പോസ്റ്റ് ചെയ്യാന്‍ മറക്കുന്ന വക്കീലായ പപ്പ, ഒരുദിവസം കോടതിയില്‍ പോകുമ്പോഴും, വരുമ്പോഴും, കോടതിക്കുള്ളില്‍ നില്‍ക്കുമ്പോഴുമെല്ലാം "ഇന്നെങ്കിലും ആ കത്ത് പോസ്റ്റ് ചെയ്തേക്കണേ" എന്ന് അപരിചിതര്‍ പോലും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.
ഒടുവില്‍ തിരികെ വീട്ടിലെത്തുംപോലാണ് അതിവികൃതികളായ തന്‍റെ മക്കള്‍ ഒപ്പിച്ച പണിയായിരുന്നെന്നറിഞ്ഞ് അദ്ദേഹം അന്തം വിടുന്നത്.
പപ്പയുടെ ഷര്‍ട്ടിനു പിന്നില്‍ "ദയവായി ഇന്നെങ്കിലും ഒരു കത്തുപോസ്റ്റ് ചെയ്യാന്‍ ഇദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണേ" എന്ന് കടലാസിലെഴുതി പശ തേച്ചു വിടുന്ന ബോബനും മോളിയും.
അതുപോലെ "ആ ബ്ലോഗൊന്ന് അപ്പ്‌ഡേറ്റ് ചെയ്യണം കേട്ടോ" എന്നെന്നെ ഓര്‍മ്മപ്പെടുത്താന്‍ വല്ല വഴിയും ?
____________________________________________________________
വാല്‍ : എന്‍റെ ബ്ലോഗിന്‍റെ ലിങ്ക് കൊടുത്തപ്പോള്‍ നന്ദി പറഞ്ഞ ഒരാളെയും ഇന്നാദ്യമായി കണ്ടു !

0 comments
Posts a comment