ബഹുമാനപ്പെട്ട ജെനറല്‍ മാനേജര്‍ സാര്‍ അറിയുവാന്‍ താങ്കളുടെ കമ്പനിയിലെ എഞ്ചിനിയര്‍ കുഞ്ഞാപ്പു എഴുതുന്നത്,
ഞാന്‍ താങ്കളുടെ കമ്പനിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. അന്നൊക്കെ നൂറ്റമ്പത്-ഇരുന്നൂറു റിയാലിന് പാണ്ട സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ട്രോളി നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു.
എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും എന്‍റെ ശമ്പളത്തില്‍ വെറും ആയിരം റിയാല്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ ഇന്ന് പാണ്ടയില്‍ നിന്നൊരു ട്രോളി സാധനം കിട്ടാന്‍ അറുന്നൂറ് - എഴുന്നൂറ് റിയാലെങ്കിലും ആകും.
സൌദിയില്‍ ജീവന്‍ നിലനിര്‍ത്തുന്ന അടിസ്ഥാനവസ്തുവായ പെപ്സിയുടെ വില പോലും ഒന്നില്‍ നിന്ന് രണ്ടു റിയാലായി വര്‍ദ്ധിപ്പിച്ചു (ഒന്നര റിയാല്‍ വിലയെന്നാണ് വയ്പെങ്കിലും രണ്ടു റിയാല്‍ കൊടുത്താല്‍ ഭൂരിപക്ഷം കടക്കാരും ബാക്കി തരുന്ന കാര്യത്തില്‍ ആലുവ മണപ്പുറത്തുവച്ച് കണ്ട പരിചയം പോലും കാണിക്കാറില്ല)
ആയതിനാല്‍ ശമ്പളവര്‍ദ്ധനവില്ലാതെ ഈ ജോലിയില്‍ തുടരുന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമായി വന്നിരിക്കുന്നു.
എന്‍റെ ശമ്പളം ആയിരം റിയാല്‍ എങ്കിലും അടിയന്തിരമായി വര്‍ദ്ധിപ്പിച്ചു തരാത്ത പക്ഷം ജോലി രാജിവക്കുക എന്ന കടുത്ത നടപടി സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായേക്കും എന്ന് ഇതിനാല്‍ വിനീതമായി അറിയിച്ചു കൊള്ളുന്നു.
ഉപചാരപൂര്‍വ്വം
കുഞ്ഞാപ്പു (ഒപ്പ്)
***************************
അന്നുതന്നെ മാനേജരുടെ മറുപടി വന്നു.
പ്രിയപ്പെട്ട കുഞ്ഞാപ്പു,
അഞ്ചു കൊല്ലം മുന്‍പ് താങ്കള്‍ മാസം ആയിരം റിയാലിന്‍റെയെങ്കിലും ജോലി കമ്പനിക്കു വേണ്ടി എടുക്കുമായിരുന്നു.
കമ്പനി ചില സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടിരിക്കുന്നതിനാല്‍ താങ്കളുടെ അഭ്യര്‍ത്ഥന പൂര്‍ണ്ണമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
ആയതിനാല്‍ അഞ്ഞൂറ് റിയാല്‍ വര്‍ദ്ധനവ് മാത്രമേ കമ്പനിക്ക് പരിഗണിക്കാന്‍ സാധിക്കൂ, ബാക്കി അഞ്ഞൂറ് റിയാല്‍ താങ്കള്‍ കൃത്യമായി ജോലി ചെയ്യുന്ന ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗില്‍ നിന്ന് കൈപ്പറ്റിക്കൊണ്ട് താല്‍പര്യമുണ്ടെങ്കില്‍ താങ്കള്‍ക്ക് ജോലിയില്‍ തുടരാം.
എന്ന്
ജെനറല്‍ മാനേജര്‍
വിക്രമന്‍ (ഒപ്പും സീലും)

0 comments
Posts a comment