ഭാര്യ അടുക്കളയില്‍ പാലക് തോരന്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടപ്പോഴാണ് കഴിഞ്ഞ ദിവസം ടോണിയേട്ടന്‍ പറഞ്ഞ പാലക് ഓംലേറ്റിന്‍റെ കാര്യമോര്‍ത്തത്.
ഫ്രിഡ്ജ് തുറന്നു മുട്ടയെടുക്കുമ്പോള്‍ ചിച്ചുമോളോട് ചോദിച്ചു - "വാപ്പി പാലക് ഇട്ട് ഓംലെറ്റ് ഉണ്ടാക്കാന്‍ പോണു, നിനക്ക് വേണോ ?"
"ആ വേണം" അവള്‍ തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു.
ഞാന്‍ രണ്ടു മുട്ടപൊട്ടിച്ചു പാത്രത്തിലിട്ട് അടിച്ചുകൊണ്ടിരിക്കുമ്പോള്‍ മോള്‍ ഫ്രിഡ്ജ് തുറന്ന് പാല്‍പ്പാത്രവുമെടുത്തുകൊണ്ട് വന്നെന്‍റെ അടുത്ത് നില്‍പ്പായി.
"ഇതെന്തിനാ പാല്‍ ?" ഞാന്‍ ചോദിച്ചു.
"വാപ്പിയല്ലേ പറഞ്ഞത് പാലോക്കെ ഇട്ട് ഓംലെറ്റ് ഉണ്ടാക്കുന്നു എന്ന് , അതിലൊഴിക്കാന്‍"
____________________________
ലേബല്‍ : ശരിക്കും പ്ലിംഗ്

0 comments
Posts a comment