"ഹലോ ചിത്രഗുപ്താ , ഒന്നെന്‍റെ കാബിനിലേക്ക് വരാമോ ? "
ചിത്രഗുപ്തനെത്തുമ്പോൾ കസേര പിന്നിലേക്ക് തള്ളി മോണിറ്ററിലേക്ക് നോക്കി ചിന്താമഗ്നനായിരിക്കുകയായിരുന്നു ബ്രഹ്മാവ്.
"എന്ത് പറ്റി പ്രഭോ അങ്ങിത്രക്ക് ചിന്താധീനനാകാൻ ? "
"ആ, ചിത്രഗുപ്തനോ , ഇരിക്കൂ.ആദ്യം താൻ ഇതൊന്നു കണ്ടു നോക്കൂ" ബ്രഹ്മാവ് ചുവരിൽ തൂക്കിയിരുന്ന 40 " സാംസംഗ് സ്മാർട്ട് റ്റീവി ഓൺ ചെയ്തു.
സ്ക്രീനിൽ കേരളത്തിൽ നിന്നുള്ള ഒരു വാർത്താ ചാനൽ ദൃശ്യങ്ങള്‍ തെളിഞ്ഞു.
ഒരു വാർത്താ സമ്മേളനമാണ്. തലയിൽ അൽപ്പം മാത്രം മുടിയുള്ള ഒരു കഷണ്ടിക്കാരൻ കണ്ണിൽ കണ്ടവരെയെല്ലാം തലങ്ങും വിലങ്ങും തെറി വിളിക്കുന്നു.
കാതു പൊത്തിക്കൊണ്ട് ബ്രഹ്മാവ് ടീവി സൈലന്റാക്കി.
"ആളെ മനസ്സിലായോ ?"
"പിന്നെ , ഇത് നമ്മുടെ വിസി ജോര്‍ജല്ലേ , ഇങ്ങേരെക്കൊണ്ടല്ലേ ഇപ്പൊ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ കഞ്ഞി കുടിച്ചു പോകുന്നത്" ചിത്രഗുപ്തന്‍ പറഞ്ഞു.
"ഇനി താന്‍ ഇതൊന്നു കണ്ടു നോക്കൂ"
അടുത്തത് ഭൂമിയിൽ നിന്നു കിങ്കരന്മാർ റെക്കോഡ് ചെയ്തു കൊണ്ട് വന്ന ഒരു വീഡിയോ ക്ലിപ്പായിരുന്നു.
തിരുവനന്തപുരം കൊച്ചുവേളിയിലുള്ള മീൻ മാർക്കറ്റ്.
എങ്ങും ചീത്ത വിളിയും ബഹളത്താലും മുഖരിതം. എന്നാൽ ഒരു മീൻ വില്‍പ്പനക്കാരി മാത്രം വളരെ ശാന്തയായി വരുന്നവരോടെല്ലാം തികചും മാന്യമായി ഇടപെട്ട് മീൻ വിൽക്കുന്നു. രാവിലെ വരുന്ന വഴിയും, വൈകുന്നെരം തിരിച്ചു പോകുമ്പോഴും കൊച്ചുവേളി പള്ളിയിൽ കയറി പ്രാര്‍ഥിക്കുന്നു.
"ഇതാണ് കൊച്ചുവേളി കൊച്ചുത്രേസ്യ" ടീവി ഓഫാക്കിക്കൊണ്ട് ബ്രഹ്മാവ് പറഞ്ഞു.
"ഇവര്‍ തമ്മിലെന്ത് ബന്ധം ?" ആകപ്പാടെ കണ്‍ഫ്യൂഷനിലായ ചിത്രഗുപ്തന്‍ ചോദിച്ചു.
"പറയാം" കസേരയിലേക്ക് ചാരിയിരുന്നു കൊണ്ട് ബ്രഹ്മാവ് പറഞ്ഞു.
"ഓരോരുത്തരുടെയും സ്വഭാവഗുണങ്ങള്‍ അവരവരുടെ ആത്മാവനുസരിച്ചാണെന്നു തനിക്കറിയാമല്ലോ"
ചിത്രഗുപ്തന്‍ തലകുലുക്കി.
"ഇവര്‍ രണ്ടാളും ജനിച്ചത് ഒരേ ദിവസം, ഒരേ സമയം - എന്‍റെ ശ്രദ്ധക്കുറവു കൊണ്ട് എങ്ങനെയോ ഇവരുടെ ആത്മാക്കള്‍ തമ്മില്‍ പരസ്പരം മാറിപ്പോയി"
"അങ്ങ് പറഞ്ഞു വരുന്നത്....... "
"അത് തന്നെ. വിസി ജോര്‍ജില്‍ ഇടേണ്ട ആത്മാവിനെ കൊച്ചുത്രെസ്യയിലും, കൊച്ചുത്രെസ്യയില്‍ ഇടണ്ട ആത്മാവിനെ വിസി ജോര്‍ജിലും ഇട്ടു" ഒരു ദീര്‍ഘനിശ്വാസത്തോടെ ബ്രഹ്മാവ് പറഞ്ഞു.
"ഇനിയിപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയും ?"
"ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ, താന്‍ ഉടനെ ഭൂമിയില്‍ ചെന്ന് ഈ ആത്മാവുകളെ പരസ്പരം മാറ്റണം, ഇല്ലെങ്കില്‍ മരിച്ചുകഴിഞ്ഞു ഇവിടെയെത്തിയ ശേഷം അവരിത് കണ്ടുപിടിച്ചാല്‍, അവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ എനിക്ക് മറുപടി പറയാനാകില്ല"
"ഉത്തരവുപോലെ പ്രഭോ" ചിത്രഗുപ്തന്‍ പിന്‍വാങ്ങി.
അരമണിക്കൂറിനുള്ളില്‍ ചിത്രഗുപ്തന്‍ കൃത്യനിര്‍വ്വഹനത്തിനു ശേഷം തിരിച്ചെത്തി. തെളിവിനായി താന്‍ റെക്കോഡ് ചെയ്തു കൊണ്ടുവന്ന വീഡിയോ ഫുട്ടെജ് ടീവിയിട്ടു ബ്രഹ്മാവിനെ കാണിച്ചു കൊടുത്തു.
മാര്‍ക്കറ്റില്‍ എല്ലാവരെക്കാളും ഉച്ചത്തില്‍ കണ്ണുപൊട്ടുന്ന തെറി വിളിക്കുന്ന കൊച്ചുത്രേസ്യ ! കൊച്ചുത്രേസ്യക്കു പൊടുന്നനെ സംഭവിച്ച മാറ്റം കണ്ടന്തം വിട്ട് തങ്ങള്‍ പഠിച്ച തെറിപോലും മറന്നു നില്‍ക്കുന്ന മറ്റു കച്ചവടക്കാര്‍ !!
നിയമസഭയില്‍ തനിക്കെതിരെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ തളര്‍ന്നു സീറ്റിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന വിസി ജോര്‍ജ് ! ഭരണപക്ഷ/പ്രതിപക്ഷ ഭേദമന്യേ ഇതുകണ്ട് ഞെട്ടിയിരിക്കുന്ന എംഎല്‍ എ മാരും സ്പീക്കറും !!
"നന്ദി ഗുപ്തന്‍, ഒരു വലിയ തെറ്റാണ് നമ്മള്‍ തിരുത്തിയത്, നന്ദി"
ചിത്രഗുപ്തന്‍ വീണ്ടും തന്‍റെ കാബിനിലേക്ക് മടങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ചിത്രഗുപ്തന് ബ്രഹ്മാവിന്‍റെ കോള്‍ വന്നു.
ഇത്തവണ ചിത്രഗുപ്തന്‍ കടന്നു ചെല്ലുമ്പോള്‍ ബ്രഹ്മാവ് എന്നത്തേക്കാളും പരിഭ്രാന്തനായിരുന്നു.
"എന്ത് പറ്റി പ്രഭോ ?"
"താനിത് നോക്കിക്കേ" ടീവി ഓണ്‍ ചെയ്തു കൊണ്ട് ബ്രഹ്മാവ് പറഞ്ഞു.
ടീവിയില്‍ കേരള നിയമസഭ ലൈവ്.
മുണ്ടുപൊക്കിപ്പിടിച്ച് കൊണ്ട് എല്ലാവരെയും പച്ചത്തെറി വിളിക്കുന്ന വിസി ജോര്‍ജ് !
ചിത്രഗുപ്തന്‍ അമ്പരന്നു പോയി
"ഇതെങ്ങനെ സംഭവിച്ചു ?"
ബ്രഹ്മാവ് ഒരു നെടുവീര്‍പ്പോടെ പറഞ്ഞു - "ഒരാഴ്ചയായിട്ടു ബാക്കി 139 പേരുടെ കൂടെയല്ലേ സഹവാസം, രാവിലെ പള്ളീ പോകലും, പുറത്തിറങ്ങിയാല്‍ പഴയപോലെ തെറിയഭിഷേകവും"

0 comments
Posts a comment