"ഓ - ഇന്നെന്താണാവോ, വെല്യ സന്തോഷത്തിലാണല്ലോ " രാത്രി കടയടച്ചു വന്നുകയറിയ ഭര്‍ത്താവിനെ നോക്കി ഭാര്യ ചോദിച്ചു.
"ഉം, നാളെ വാലന്റൈന്‍സ് ഡേ ആയതുകൊണ്ട് കടയില്‍ ഗ്രീറ്റിംഗ് കാര്‍ഡ് കച്ചവടം അടിപൊളിയായിരുന്നു. നീ പക്ഷെ നല്ല ചൂടിലാണല്ലോ ?"
"ആ നിങ്ങള്‍ പ്രേമക്കാര്‍ഡും വിറ്റ് നടന്നോ , മോളിവിടെ പ്രേമം പൊടിപൊടിക്കുന്നുണ്ട്"
"ങേ - എന്താ നീയീപ്പറയുന്നെ - പ്രേമമോ - അതിനവള് ചെറ്യ കുട്ടിയല്ലേ ?"
"ആ, ഡിഗ്രിക്ക് പഠിക്കുന്ന മോള് നിങ്ങള്‍ക്ക് കൊച്ചു കുഞ്ഞായിരിക്കും. പക്ഷെ നാട്ടിലെ ചെക്കന്മാര്‍ക്ക് കൂടി അങ്ങനെ തോന്നണ്ടേ ? ഇന്നാ പിടിച്ചോ - മോള്‍ടെ ബാഗീന്നു കിട്ടിയതാ"
ഒരു ഗ്രീറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ടു ഭാര്യ പറഞ്ഞു.
അയാള്‍ അത് വാങ്ങി - നല്ല പരിചയമുള്ള കാര്‍ഡ് , അത് തുറന്ന അയാള്‍ ഞെട്ടിപ്പോയി.
ഇന്ന് കടയില്‍ വന്ന ഒരു ചെറുപ്പക്കാരന്‍റെ വാക്കുകള്‍ അയാള്‍ ഓര്‍മ്മിച്ചു "അങ്കിള്‍, ഞാന്‍ പറയുന്ന വാക്കുകള്‍ ഇംഗ്ലീഷിലാക്കി ഈ കാര്‍ഡിലൊന്നെഴുതിത്തരാമോ ?"
"എടീ, ഈ കാര്‍ഡ് എന്‍റെ കടേന്നു വാങ്ങിയതാ. ആ പയ്യന് എഴുതാന്‍ അറിയാത്തത് കൊണ്ട് അവന്‍ എന്നൊക്കൊണ്ട് എഴുതി വാങ്ങിച്ചതാ ഇത്"
കാര്‍ഡില്‍ ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് കാണിച്ചു കൊണ്ട് ഭര്‍ത്താവ് പറഞ്ഞു.
"എന്‍റെ ദൈവമേ , എഴുത്തും വായനയും പോലും അറിയാത്ത ഒരുത്തനെയാണല്ലോ നമ്മുടെ പുന്നാര മോള്‍ക്ക് പ്രേമിക്കാന്‍ കിട്ടിയത്"
ഭാര്യ തലയില്‍ കൈവച്ചുകൊണ്ട് സങ്കടത്തോടെ പറഞ്ഞു.
"അത് മാത്രം ആയിരുന്നേല്‍ എനിക്കിത്രേം സങ്കടമുണ്ടാകില്ലായിരുന്നെടീ, ഇതുപോലത്തെ അഞ്ചു കാര്‍ഡാ ഒരേ കാര്യം തന്നെ എന്നക്കൊണ്ടെഴുതിച്ച് അവന്‍ വാങ്ങിക്കൊണ്ട് പോയത്"

0 comments
Posts a comment