Sunday, February 2, 2014

കഥ : അഭിനയം

തലശ്ശേരിക്കാരനും ദുബായിയില്‍ പ്രവാസിയുമായ രമണന്‍ കല്‍പ്പറ്റക്കാരി ചന്ദ്രികയെ വിവാഹം കഴിച്ചു. രണ്ടുമാസത്തെ ലീവിന് ശേഷം രമണന്‍ ദുഫായിലേക്ക് തിരിച്ചു പോയി.

ഏകദേശം ഒരാഴ്ചക്ക് ശേഷം ചന്ദ്രിക ആധാര്‍ കാര്‍ഡ് വാങ്ങാന്‍ ടൌണിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കെ ബസ്സ്റ്റോപ്പില്‍ മൊബൈലില്‍ എന്തോ കണ്ടുകൊണ്ടിരുന്ന രണ്ടു ചെക്കന്മാര്‍ ചന്ദ്രികയേയും മൊബൈലിലേക്ക് മാറിമാറി നോക്കി വാപോളിക്കുന്നത് കണ്ട് ചന്ദ്രിക അമ്പരന്നു.

പേടിച്ചരണ്ട അവള്‍ എങ്ങോട്ടേക്കാണെന്ന് പോലും നോക്കാതെ ആദ്യം വന്ന ബസില്‍ കയറി വേഗം സ്ഥലം വിട്ടു. ചന്ദ്രിക ബസിലേക്ക് കയറുമ്പോഴും സീറ്റില്‍ ഇരിക്കുമ്പോഴുമെല്ലാം ചെക്കന്മാര്‍ അത്ഭുതത്തോടെ വാ പിളര്‍ന്ന്‍ അവളെത്തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു.

ആ വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ പടര്‍ന്നു - തുണ്ട് പടത്തിലെ നടിയെയാണ് ഗള്‍ഫുകാരന്‍ രമണന്‍ കെട്ടിക്കൊണ്ടു വന്നിരിക്കുന്നത് !

ആളുകളുടെ അര്‍ഥം വച്ചുള്ള തുറിച്ചുനോട്ടവും , ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സഹിക്കവയ്യാതായപ്പോള്‍ ചന്ദ്രിക വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി.

"കല്യാണത്തിന് ഇമ്മാതിരി ആളോളോക്കെ കൂടീട്ടും എന്താ ഇതാര്‍ക്കും അന്നേരം മനസ്സിലാകാഞ്ഞേ ?"

"അന്ന് ഒള്ള കണ്ട മേക്കപ്പോക്കെ വാരിപ്പോത്തിയിരിക്കെല്ലായിരുന്നോ" അങ്ങാടിയില്‍ മീന്‍കാരിപ്പെണ്ണുങ്ങള്‍ പരസ്പരം അടക്കം പറഞ്ഞു ചിരിച്ചു.

പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായപ്പോള്‍ അവസാനം രമണന്‍റെ അച്ഛന്‍ രാമന്‍ രമണനെ ദുബായിയിലേക്ക് ഐഎസ്ഡി വിളിച്ചു.

ഡാ രമണാ, നിന്‍റെ കേട്ട്യോളെക്കുറിച്ചു ആളോള് അതുമിതും പറഞ്ഞോണ്ട് നടക്കണോണ്ട് മനുഷേന് പുറത്തിറങ്ങി നടക്കാന്‍ മേലാ"

"എന്താ അച്ഛാ ആളോള് പറെണത് ?"

"അതിപ്പോ ഞാന്‍ നിന്നോടെങ്ങനാ പറയാ..... നിന്‍റെ കെട്ട്യോള് ഏതൊക്കെയോ തുണ്ട് പടത്തിലെ നടിയാണത്രേ "

മറുപടിയായി നീണ്ടു നില്‍ക്കുന്ന ഒരു പൊട്ടിച്ചിരി രമണനില്‍ നിന്നുയര്‍ന്നപ്പോള്‍ മകന് വട്ടായിപ്പോയോ ദൈവമേ എന്നോര്‍ത്തു കുണ്ഡിതപ്പെട്ടു രാമന്‍ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് അമര്‍ത്തിത്തുടച്ചു.

"എന്‍റച്ചാ ഏതു വിവരം കേട്ടോമ്മാരാ അത് പറയണേ. കഴിഞ്ഞ രണ്ടു മാസം ഞാനവിടുണ്ടായിട്ടും ബെഡ്റൂമില്‍ ഒരു സാധാരണ സിനിമാനടീടെ അഭിനയം പോലും കാഴ്ചവെക്കാന്‍ അറിയാത്തവളാ - പറേണവന്മാരോട് പോയ്‌ പണി നോക്കാന്‍ പറ"

അപ്പൊ രാമന്‍ ആരായി ?

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top