Thursday, February 20, 2014

ജനറേഷന്‍ ഗ്യാപ്

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളെ ഇന്ന് സ്കൂളില്‍ നിന്ന് പിക്നിക്കിന് കൊണ്ട് പോയി.

ദമ്മാമിലുള്ള ഡോൾഫിൻ വില്ലെജിലായിരുന്നു പിക്നിക്ക്.

രണ്ടു ഡോള്‍ഫിനുകളും, ഒരു സീലും കാണിക്കുന്ന അഭ്യാസപ്രകടനങ്ങളാണ് ഷോയിൽ ഉള്ളത്.

ഷോ കഴിഞ്ഞപ്പോൾ ഡോള്‍ഫിന്‍റെ കൂടെ നിന്നൊരു ഫോട്ടോയും എടുത്തു അവൾ.

വീട്ടില്‍ വന്നു പിക്നിക്ക് വിശേഷങ്ങള്‍ ഒക്കെ വിവരിച്ചു കഴിഞ്ഞപ്പോൾ ഞാന്‍ ചോദിച്ചു "വെയിൽ ഉണ്ടായിരുന്നോ ഡീ ?"

ഉടനെ അവളുടെ മറുപടി -

"വെയിൽ ഇല്ലായിരുന്നു വാപ്പീ, ഒരു സീലും രണ്ടു ഡോള്‍ഫിനും മാത്രേ ഉണ്ടായിരുന്നുള്ളൂ"

മലയാളം മീഡിയംകാരനായ ഞാൻ നമ്മുടെ പച്ചമലയാളത്തിലുള്ള "വെയില്‍" ആയിരുന്നു ഉദ്ദേശിച്ചത്. ഇംഗ്ലിഷ് മീഡിയംകാരിയായ അവളാകട്ടെ തിമിംഗലത്തെയും (Whale) !

ഇതാണീ ജനറേഷന്‍ ഗ്യാപ് എന്ന് പറയുന്ന സാധനം ല്ലേ ?

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top