Monday, February 24, 2014

കഥ : :(

കോടതിമുറിക്കുള്ളില്‍ ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന തരത്തില്‍ നിശബ്ദത തളം കെട്ടി നിന്നു.

"ഒരു മതപ്രഭാഷകന്‍റെ വാക്ക് കേട്ട് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ വേണ്ടി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നോ - എനിക്ക് മാത്രമല്ല, ഇവിടെ കൂടിയിരിക്കുന്ന ആര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയില്ല" നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ജഡ്ജിയുടെ ശബ്ദം ഉയര്‍ന്നു.

പ്രതിക്കൂട്ടില്‍ നിന്നിരുന്ന അയാള്‍ പറഞ്ഞു തുടങ്ങി.

"സത്യമാണ് ഏമാനേ, കുഞ്ഞുങ്ങള്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും, സ്വര്‍ഗ്ഗത്തില്‍ പോകുന്ന കുഞ്ഞുങ്ങള്‍ മാതാപിതാക്കളെ തങ്ങളുടെ പക്കലേക്ക് വിളിക്കും എന്നുമായിരുന്നു ആ പ്രഭാഷകന്‍ പ്രസംഗിച്ചത്"

ജഡ്ജി ഒരുനിമിഷം അവിശ്വസനീയമായ മുഖഭാവത്തോടെ അയാളെത്തന്നെ നോക്കിയിരുന്നു. പിന്നെ പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫ് എടുത്ത് കണ്ണുകള്‍ തുടച്ചു.

"ആ കുഞ്ഞിനെ സംബന്ധിച്ച് താനൊരു കൊലയാളിയല്ലേ ? തന്‍റെ കൊലയാളിക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനും മാത്രം ആ കുഞ്ഞും തന്നെപ്പോലെ വിഡ്ഢിയാണോ ?"

ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം അദ്ദേഹം തുടര്‍ന്നു.

"അതുമാത്രമല്ല - ആ കുഞ്ഞിനെ ദൈവം പുനരുജ്ജീവിപ്പിക്കും എന്ന് എന്താണ് നിങ്ങള്‍ക്കിത്ര ഉറപ്പ് ?"

പശ്ചാത്താപ വിവശനായി അയാള്‍ കൂടിനുള്ളിലേക്ക് തളര്‍ന്നു വീഴുമ്പോള്‍ , ആ കുഞ്ഞു മാലാഖയെയോര്‍ത്തു കരയാത്ത ഒരു ജോഡി കണ്ണുകള്‍ പോലും ആ കോടതി മുറിയിലുണ്ടായിരുന്നില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top