ഭാര്യ ശാന്തയുടെ സീരിയല്‍ ഭ്രാന്തിന്‍റെ കാരണം കണ്ടുപിടിക്കാന്‍ ഒരുദിവസം അവളോടോപ്പമിരുന്നു മെഗാസീരിയല്‍ കുങ്കുമസന്ധ്യ കാണാന്‍ ശശി തീരുമാനിച്ചു.
ശാന്തക്കു വളരെ സന്തോഷമായി, ഓരോ കഥാപാത്രങ്ങള്‍ വരുമ്പോഴും അവള്‍ ശശിക്ക് അവരുടെ ഇതുവരെയുള്ള കഥ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
നായികയെ കാണിച്ചപ്പോള്‍ ശാന്ത പറഞ്ഞു "ഇതാണ് ചേട്ടാ നായിക - സീമ, പാവം ആറുമാസം ഗര്‍ഭിണിയാണ്"
കുറച്ചു കഴിഞ്ഞപ്പോള്‍ മുടിയൊക്കെ എണ്ണയിട്ടു മേലേക്ക് ചീകിയ ഒരു സുന്ദരനെ കാണിച്ചപ്പോള്‍ ശാന്ത പറഞ്ഞു "ഇതാണ് ചേട്ടാ ,വില്ലന്‍ പ്രശാന്ത് - ഇവനാണ് ആറു വര്‍ഷങ്ങള്‍ക്ക് മുന്നേ പാവം സീമയെ ചതിച്ചു ഗര്‍ഭിണിയാക്കിയത്"
"ആറു വര്‍ഷം മുന്നേ ചതിച്ചിട്ടും ഇവള്‍ ഇപ്പോഴും പ്രസവിച്ചില്ലേ ? " ശശി അന്തം വിട്ടു ചോദിച്ചു.
"ഇത് മെഗാസീരിയല്‍ ആണ് , അല്ലാതെ പെട്ടെന്ന് പെട്ടെന്ന് നീങ്ങാന്‍ നിങ്ങടെ ബീവറെജസിലെ ക്യൂവല്ല "
ശാന്ത പുച്ഛത്തോടെ പറഞ്ഞപ്പോഴാണ് ശശി അക്കാര്യം ഓര്‍ത്തത്.
ശാന്ത വീണ്ടും കുങ്കുമസന്ധ്യയില്‍ മുഴുകിയപ്പോള്‍ ശശി "ഇതിന്‍റെ ഹാംഗ് ഓവര്‍ മാറാന്‍ ഇന്ന് രണ്ടെണ്ണം കൂടുതല്‍ അടിക്കേണ്ടിവരുമെന്ന്" മനസ്സില്‍ വിചാരിച്ചുകൊണ്ട് അവള്‍ കാണാതെ വേഗം സ്കൂട്ടായി.
ശശി വീണ്ടും ആരായി

0 comments
Posts a comment