മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് .
ഉറക്കച്ചടവില്‍ സുബഹി നമസ്കാരത്തിനുള്ള അലാം ആയിരിക്കും എന്ന് കരുതിയാണ് അതോഫ് ചെയ്യാന്‍ വേണ്ടി ഫോണെടുത്തു നോക്കിയത് - അത് പക്ഷെ അലാം ആയിരുന്നില്ല , ഒരു കോള്‍ ആണ്. പരിചയമില്ലാത്ത - അവസാനം നാല് അഞ്ചുകളുള്ള ഒരു ഫാന്‍സി നമ്പര്‍. ഫോണ്‍ അറ്റന്‍ഡ് ചെയ്യും മുന്നേ മൊബൈലില്‍ സമയം നോക്കി - സമയം രാത്രി ഒന്നര മണിയായിരിക്കുന്നു.
ഞാന്‍ ഉറക്കച്ചടവോടെ "ഹലോ" പറഞ്ഞു.
അപ്പുറത്ത് ഒരു സ്ത്രീശബ്ദം. അറബിയില്‍ എന്തോ ചോദിക്കുന്നു.
ഇതുപോലെ പാതിരാത്രിയിലുള്ള അറബിപ്പെണ്ണുങ്ങളുടെ വിളികള്‍ കൊണ്ട് സഹികെട്ടാണ് പഴയ STC നമ്പര്‍ മാറ്റിയത് - "നാശം , വീണ്ടും തുടങ്ങിയോ" - ഞാന്‍ "റോംഗ് നമ്പര്‍" എന്ന് പറഞ്ഞു കോള്‍ കട്ട് ചെയ്തു വീണ്ടും കിടന്നുറങ്ങി.
വൈഫ് ഡെലിവറിക്കുവേണ്ടി നാട്ടില്‍ പോയിരിക്കുന്നതിനാല്‍ ഫ്ലാറ്റില്‍ ഞാന്‍ തനിച്ചേയുള്ളൂ. അതുകൊണ്ട് മിക്കദിവസങ്ങളിലും രാത്രി പന്ത്രണ്ടു മണി വരെയൊക്കെ എഫ്ബി നോക്കി ഇരിക്കാറുണ്ട്.
സമയം തെറ്റിക്കിടക്കുന്നതിനാല്‍ ഒരുപാടുനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷമായിരുന്നു ഉറങ്ങിയത് - അതിങ്ങനെയുമായി.
വീണ്ടും മൊബൈലെടുത്ത് സന്ധ്യക്കിട്ട സ്റ്റാറ്റസിലെ ലൈക്കെണ്ണി നോക്കിയശേഷം വീണ്ടും ഉറക്കം പ്രതീക്ഷിച്ചു കിടന്നു.
പിറ്റേന്ന് രാത്രി ഏകദേശം ഒരുമണിവരെ എഫ്ബിയില്‍ ഇരുന്നു. ലാപ് ഓഫാക്കി എഴുന്നേല്‍ക്കാന്‍ തുനിയുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.
"ഇതിന്നലത്തെ അവള്‍ തന്നെയാണല്ലോ" നമ്പറില്‍ അവസാനത്തെ നാല് അഞ്ചുകള്‍ കണ്ടപ്പോള്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഇത് വീണ്ടും ഏണിയായ ലക്ഷണമുണ്ടെന്ന് മനസ്സിലോര്‍ത്തു കൊണ്ട് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
കിടക്കാനായി ബെഡ്ഷീറ്റ് തട്ടിക്കുടയുമ്പോള്‍ വീണ്ടും ഫോണടിച്ചു - വീണ്ടും അതെ നമ്പര്‍ തന്നെ. എടുക്കാതിരുന്നാല്‍ വിളിച്ചു കൊണ്ടേയിരിക്കും, എടുത്തു കാര്യം പറഞ്ഞേക്കാം എന്ന് കരുതി ഫോണെടുത്തു പറഞ്ഞു "റോംഗ് നമ്പര്‍"
"ഇത് അഹ്മദല്ലെ ?" അറബിയിലാണ് ചോദ്യം. എന്‍റെ അറബി കേട്ട് പാവം പെണ്ണ് പേടിക്കേണ്ടെന്നു കരുതി ഇംഗ്ലിഷില്‍ അല്ലെന്നു പറഞ്ഞു.
"ഇത് 0553421341 അല്ലെ ? " വീണ്ടും ചോദ്യം.
"അതെ"
"പിന്നെന്താ അഹ്മദ് അല്ലാത്തെ ?" പാതിരാത്രി ചോദിക്കാന്‍ പറ്റിയ ചോദ്യം നല്ല ചോദ്യം തന്നെ.
"നിനക്ക് വേറെ പണിയൊന്നുമില്ലേ പെണ്ണെ, നീ പറഞ്ഞ നമ്പര്‍ ഒക്കെ ശരിതന്നെ,പക്ഷെ കഴിഞ്ഞ നാലഞ്ചുമാസമായി ഞാനാ ഈ നമ്പര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. തല്‍ക്കാലം പേര് മാറ്റാന്‍ എനിക്ക് ഉദ്ദേശമില്ല. ഈ പേരിലുള്ള ഐഡിയില്‍ എഫ്ബിയില്‍ കുറച്ചു ലൈക് കിട്ടിത്തുടങ്ങുന്നെ ഉള്ളൂ"
ദേഷ്യത്തോടെ ഇംഗ്ലിഷില്‍ ഇത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യാന്‍ തുനിയവെ പെട്ടെന്ന് അപ്പുറത്ത് നിന്നും നല്ല വെടിച്ചില്ല് ഇംഗ്ലിഷില്‍ അവളുടെ ചോദ്യം.
"സ്തീകളോട് അല്‍പ്പം ബഹുമാനത്തോടെ സംസാരിച്ചൂടെ ? " ആ ചോദ്യത്തില്‍ ഞാനൊന്നു ചൂളി.
സാധാരണ പാതിരാക്ക് വിളിക്കുന്ന സൌദി പെണ്ണുങ്ങള്‍ക്കൊന്നും ഇംഗ്ലിഷില്‍ ഒരു വാക്ക് പോലും അറിവുണ്ടാകാറില്ല - ആ ഒരു ധൈര്യത്തില്‍ കൂടിയാണ് ഞാന്‍ അങ്ങനെയൊക്കെ വച്ച് കാച്ചിയത്. ഭാഷ അറിയില്ലെങ്കിലും ശബ്ദത്തിലെ ദേഷ്യം തിരിച്ചറിഞ്ഞെങ്കിലും അവളിനി വിളിക്കാതിരിക്കട്ടെ എന്ന ഉദ്ദേശം കൂടി അതിലുണ്ടായിരുന്നു. പക്ഷെ ഈ പെണ്ണെന്നെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുന്നു.
"ഞാന്‍ ക്ഷമ ചോദിക്കുന്നു. ഉറക്കം പിടിച്ചു കഴിയുമ്പോള്‍ ഇതുപോലെ ഒരുപാടു റോംഗ് കോളുകള്‍ വരാറുണ്ട്. ഇന്നാണെങ്കില്‍ ഞാന്‍ കിടക്കാന്‍ വൈകുകയും ചെയ്തു. അതുകൊണ്ടാണ് ദേഷ്യപ്പെട്ടത് - ഒരിക്കല്‍ക്കൂടി ക്ഷമചോദിക്കുന്നു." എന്‍റെ ശബ്ദത്തിലെ ആത്മാര്‍ഥത മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ അയഞ്ഞു.
"അത് സാരമില്ല" മൃദുവായ മധുര ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു.
"ഒരു സംശയം ചോദിച്ചോട്ടെ ? " ഞാന്‍ മടിച്ചു മടിച്ച് ചോദിച്ചു.
"ചോദിച്ചോളൂ"
"നിങ്ങള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നുണ്ടല്ലോ, എങ്ങനെ പഠിച്ചു ഇത്ര നന്നായി സംസാരിക്കാന്‍ ?"
അവള്‍ അല്‍പ്പനേരം നിര്‍ത്താതെ തെല്ലുറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"ഞാന്‍ ജനിച്ചതും പത്തുവയസ്സുവരെ വളര്‍ന്നതും യുകെയില്‍ ആണ്. എന്‍റെ അച്ഛന്‍ സൌദിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. "
"അപ്പോള്‍ ഇനി തിരിച്ചു യുകെയിലേക്ക് പോകുന്നില്ലേ ?"
ഫോണ്‍ വിളിച്ച ശേഷം ഒന്നും മിണ്ടിയില്ലെങ്കിലും STC ക്കു പണം കൊടുക്കേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടു നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു പോയപ്പോള്‍ ഞാന്‍ തന്നെ മൌനം ഭേദിച്ചു.
"പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പറയണമെന്നില്ല. ഞാന്‍ ഒരു ആകാംക്ഷക്ക് ചോദിച്ചെന്നു മാത്രം"
"ഹേയ് അങ്ങനെ വിഷമിക്കത്തക്കകാര്യമൊന്നും ഇല്ല. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍ എന്‍റെ മമ്മ മരിച്ചു പോയി - ബ്ലഡ് കാന്‍സറായിരുന്നു. അതിനു ശേഷം എന്‍റെ പപ്പ എന്നെയും കൂട്ടിക്കൊണ്ട് സൌദിയിലേക്ക് തിരിച്ചു പോന്നു."
"എന്നിട്ട് പറയൂ.." ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
"വേണ്ട, പാതിരാത്രിക്ക് വിളിച്ചു ഞാന്‍ താങ്കളെ ഇത്രയും ബുദ്ധിമുട്ടിച്ചു. ഇനിയെന്‍റെ സെന്‍റിക്കഥ കൂടി പറഞ്ഞു ബോറടിപ്പിക്കുന്നില്ല. ഇതേ നമ്പര്‍ തന്നെയായിരുന്നു എന്‍റെ ക്ലാസ് മേറ്റ് അഹ്മദിന്‍റെതും , പക്ഷെ അവനെ ഞാന്‍ വിളിച്ചിട്ടിപ്പോള്‍ നാലുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവനീ നമ്പര്‍ ഉപേക്ഷിച്ച് കാണും. താങ്കളെ ബുദ്ധിമുട്ടിച്ചതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കുന്നു."
"ഹേയ്, അങ്ങനെയൊന്നും ഇല്ല. നിങ്ങള്‍ക്ക് പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്" ഞാന്‍ പറഞ്ഞു.
"സോറി, അതൊന്നും വേണ്ട. അപ്പോള്‍ ബൈ , ഒരിക്കല്‍ കൂടി സോറി, വിളിച്ചു ബുദ്ധിമുട്ടിച്ചതിന്" എന്‍റെ മറുപടിക്ക് കാക്കാതെ അവള്‍ ഫോണ്‍ വച്ചു.
ഞാന്‍ മൊബൈലില്‍ കോള്‍ ലോഗില്‍ അവസാന ഇന്‍കമിംഗ് കോളിലേക്ക് നോക്കി ഏതാനും നിമിഷങ്ങള്‍ ഇരുന്നു. എനിക്കെന്തോ കലശലായ കുറ്റബോധം തോന്നി. ഞാന്‍ അല്‍പ്പം കൂടി സൌമ്യമായി അവളോട് പെരുമാറണമായിരുന്നു - ഞാന്‍ എന്നെത്തന്നെ ശകാരിച്ചു.
ഇനിയൊരിക്കലും അവളെന്നെ വിളിച്ചേക്കില്ല. വെറുമൊരു മിസ്ഡ് കോളില്‍ ഏതാനും നിമിഷങ്ങള്‍ നീണ്ടു നിന്ന സംഭാഷണം - പക്ഷെ അതെന്നില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം ജിജ്ഞാസ നിറച്ചിരുന്നു.
ഇനിയൊരിക്കലും ആവശ്യം വന്നെക്കില്ലെങ്കിലും വെറുതെ ഞാന്‍ ആ നമ്പര്‍ എന്‍റെ ഫോണ്‍ബുക്കിലേക്ക് സേവ് ചെയ്തു.
എന്ത് പേര് കൊടുക്കും ? ഞാന്‍ ഒരുനിമിഷം ആലോചിച്ചു. അവളോട് പേര് ചോദിച്ചില്ല - ഫാത്തിമ എന്ന് കൊടുക്കാം - പെട്ടെന്ന് തിരിച്ചറിയാന്‍ ബ്രാക്കറ്റില്‍ സൌദി എന്ന് കൂടി എഴുതി.
പിന്നെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വാള്‍സോക്കറ്റില്‍ കുത്തിയിട്ട് ഞാന്‍ കിടക്കയിലേക്ക് വീണു.
തൊട്ടുമുമ്പ് കഴിഞ്ഞു പോയ ഏതാനും നിമിഷങ്ങള്‍ എന്‍റെ ഒരുമണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. ഒടുവില്‍ എപ്പോഴോ ഞാനുറങ്ങി.
(തുടരും)

0 comments
Posts a comment