ഇപ്പോള്‍ ജോലി നടക്കുന്ന കമ്പനിയില്‍ ഏകദേശം അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു ഫിലിപ്പിനോ ജോലി ചെയ്യുന്നുണ്ട് - പേര് നിക്ക്.
മൂപ്പരുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ല.
ഞങ്ങള്‍ക്കാണെങ്കില്‍ മിക്കപ്പോഴും അവനെ വിളിക്കുകയും വേണം , നിക്കിനെ അന്വേഷിച്ചു നടന്നു മടുത്തപ്പോള്‍ മാനേജരോട് പറഞ്ഞ് നോക്കിയയുടെ നൂറ്റമ്പത് റിയാലിന്‍റെ ഒരു ഫോണും, STC യുടെ ഒരു പ്രീപെയ്ഡ് കണക്ഷനും എടുത്തു പുള്ളിക്ക് കൊടുത്തു.
പിറ്റേന്ന് മുതല്‍ പുതിയ ഫോണ്‍ അലമാരക്കുള്ളില്‍ പൂട്ടി വച്ചിട്ട് പുള്ളിക്കാരന്‍ പഴയൊരു ഫോണുമായി വരാന്‍ തുടങ്ങി.
കണ്ട്രോള്‍ റൂമിനുള്ളില്‍ എന്‍റെ Mobily സര്‍വീസിന് റേഞ്ച് ഇല്ല , ഒരു STC കണക്ഷന്‍ എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നിക്ക് എന്നോട് പറഞ്ഞു - "അന്ന് വാങ്ങിത്തന്ന സിം എന്‍റെ പേരിലാല്ലാത്തതിനാല്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല, നിനക്ക് വേണേ എടുത്തോളൂ"
അങ്ങനെ ഇന്നലെ രാത്രി ഞാന്‍ ആ സിം എടുത്ത് ഫോണില്‍ ഇട്ട് ഉപയോഗിക്കാന്‍ തുടങ്ങി.
ഇന്ന് വെളുപ്പിനെ ആ നമ്പരിലേക്ക് ഫിലിപ്പീന്‍സില്‍ നിന്നൊരു മിസ്ഡ് കോള്‍ - നിക്കിന്‍റെ ആരെങ്കിലും ആയിരിക്കും എന്നെനിക്കു മനസ്സിലായി - ഞാന്‍ അറ്റന്‍ഡ് ചെയ്തില്ല.
രാവിലെ ജോലിസ്ഥലത്ത് എത്തിയപ്പോള്‍ വന്ന നമ്പര്‍ നിക്കിനെ കാണിച്ചു കൊടുത്തു.
"ഇതെന്‍റെ വൈഫിന്‍റെ നമ്പര്‍ ആണ്, നീ അറ്റന്‍ഡ് ചെയ്തില്ലല്ലോ ല്ലേ ?"
ഞാന്‍ ഇല്ലെന്നു പറഞ്ഞു.
വൈകിട്ട് ജോലി കഴിഞ്ഞു പോകാന്‍ ഇറങ്ങുമ്പോള്‍ നിക്ക് എന്‍റെ അടുത്തു വന്നു പറഞ്ഞു.
"ഇനി എന്‍റെ ഭാര്യ ആ നമ്പരിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കണ്ട. ഇനി അഥവാ എടുത്താല്‍ തന്നെ ഒരുകാരണവശാലും ടീവിയുടെ അടുത്തു നിന്നോ, ഏതെങ്കിലും സ്ത്രീകള്‍ സംസാരിക്കുന്നിടത്തു നിന്നൊ മറുപടി പറയുകയും ചെയ്യരുത്. ചിലപ്പോ അടുത്ത ഫ്ലൈറ്റില്‍ കയറി അവള്‍ ഫിലിപ്പീന്‍സില്‍ നിന്ന് ഇങ്ങു പോന്നു കളയും"

0 comments
Posts a comment