ഇന്ന് വര്‍ക്ക് സൈറ്റില്‍ വച്ച് കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനി ബിലാല്‍ തന്‍റെ നാട്ടില്‍ നടന്ന ഒരു തമാശക്കഥ പറയട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ലഡു പൊട്ടി. കൊള്ളാവുന്നതാണെങ്കില്‍ ഫേസ്ബുക്കില്‍ പോസ്റ്റാമല്ലോ.
"പറയൂ ഭായ്" ഞാനവനെ പ്രോത്സാഹിപ്പിച്ചു.
അവന്‍ പറഞ്ഞു തുടങ്ങി - "എന്‍റെ അച്ഛന്‍ പറഞ്ഞ കഥയാണ്. പണ്ട് പക്കാ ഗ്രാമീണനായ അച്ഛന്‍റെ ഒരു ചാച്ച ഞങ്ങളുടെ വീട്ടില്‍ വന്നു.
അന്ന് വൈദ്യുതി വളരെ അപൂര്‍വ്വ സംഗതിയായിരുന്നു.
ഞങ്ങളുടെ വീട്ടില്‍ സന്ധ്യയായപ്പോള്‍ ലൈറ്റ് കത്തിച്ചത് കണ്ട് ആദ്യമായി അത് കാണുന്ന ചാച്ച അന്തം വിട്ട് കുറേനേരം ലൈറ്റും നോക്കി നിന്നു.
രാത്രിയായപ്പോള്‍ കിടക്കാനായി ചാച്ചക്ക് ഉമ്മറത്ത് കയറ്റുകട്ടിലിട്ടു കൊടുത്തു.
കട്ടിലില്‍ ഉറങ്ങാന്‍ കിടന്ന ചാച്ച ലൈറ്റിന്‍റെ വെളിച്ചം കണ്ണിലേക്കടിക്കുന്നതിനാല്‍ ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവസാനം ദേഷ്യം പിടിച്ചപ്പോള്‍ അത് എങ്ങനെ കെടുത്തും എന്നായി മൂപ്പരുടെ ആലോചന.
ആദ്യം കഴിയാവുന്നിടത്തോളം അടുത്തു ചെന്ന് സര്‍വ്വശക്തിയുമെടുത്തു ഊതി നോക്കി - തന്നോടാണോ എന്ന മട്ടില്‍ ബള്‍ബ് പൂര്‍വ്വാധികം ശക്തിയോടെ ചാച്ചയെ കളിയാക്കിച്ചിരിക്കുന്നത് പോലെ കത്തി നിന്നു.
അടുത്തതായി മൂപ്പര്‍ കയ്യിലിരുന്ന വിശറി കൊണ്ട് ആഞ്ഞുവീശി നോക്കി - ഫലം തഥൈവ.
അവസാനം സഹികെട്ട മൂപ്പര്‍ മുറ്റത്തു കിടന്നിരുന്ന കല്ലെടുത്ത് ബള്‍ബിനിട്ടോരോറ്റയേറങ്ങ് വച്ചു കൊടുത്തു - അതേറ്റു , ബള്‍ബ് "ച്ലിം" എന്ന ശബ്ദത്തോടെ കഷണങ്ങളായി പൊട്ടിച്ചിതറി.
വെളിച്ചം കെട്ട ആശ്വാസത്തോടെ ചാച്ച ഉറങ്ങാന്‍ പോയി."
കഥ പറഞ്ഞവസാനിപ്പിച്ച ശേഷം ബിലാല്‍ എന്‍റെ പൊട്ടിച്ചിരി പ്രതീക്ഷിച്ച് മുഖത്തേക്ക് നോക്കി.
"അങ്ങേര് കല്ലെടുത്തെറിഞ്ഞതിനു പകരം വെള്ളമൊഴിച്ച് ബള്‍ബ് കെടുത്താന്‍ നോക്കിയിരുന്നെങ്കിലോ ?" മനസ്സില്‍ തോന്നിയത് ഞാനവനോട് പക്ഷെ പറഞ്ഞില്ല.
ഈ തമാശ ഫേസ്ബുക്കില്‍ ഇട്ടാല്‍ കിട്ടുന്ന പൊങ്കാലയിടല്‍ കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചിരിടക്കാനും കഴിഞ്ഞില്ല - ബിലാല്‍ പാവോല്ലേ - സന്തോഷിച്ചോട്ടല്ലേ ?

0 comments
Posts a comment