വരണ്ടുണങ്ങിയ പരുപരുക്കൻ കാൻവാസിൽ വെള്ളം ചേര്‍ക്കാതെ കട്ടി ബ്രഷിനാൽ വാരിത്തേക്കാൻ ശ്രമിച്ച ചായം പോലെ ഉറക്കം ഇടവിട്ടു മുറിഞ്ഞപ്പോൾ കട്ടിൽ വിട്ടെഴുന്നേറ്റു.
ആരോ എന്നെ പേരെടുത്തു വിളിക്കുന്ന പോലെ.
മേശമേൽ ചാർജിലിട്ടിരുന്ന മൊബൈൽ ഫോണിന്‍റെ നോട്ടിഫിക്കേഷൻ LED പ്രകാശിക്കുന്നുണ്ട്. നിറം കൊണ്ട് എഫ്ബി മെസ്സേജ് ആണെന്ന് മനസ്സിലായി.
എന്‍റെ എഴുത്തുകളിലെല്ലാംതന്നെ നിറസാന്നിധ്യമായ പ്രിയ സുഹൃത്ത് അയാളുടെ ഒരു സ്വപ്നം വിവരിച്ചിരിക്കുകയാണ്.
അയാളുടെ ഭാര്യ കൂടി ഉൾപ്പെട്ട സ്വപ്നത്തിൽ, കമ്പനി ഹെഡ് ഓഫീസിലെ താഴത്തെ നിലയിലെ റിസപ്ഷനിലെ മേശമേൽ ഭംഗിയായി അടുക്കി വച്ച ഫയലുകൾക്കിടയിലെ ലാമിനേഷൻ ചെയ്ത പേജുകൾക്കിടയിൽ തുറക്കാനാവാത്ത വിധം ലോക്ക് ചെയ്ത ഒരു പേജ്.
ഉറക്കം പൂർണ്ണമായും പടിയിറങ്ങിയെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ വായന തുടർന്നു.
വലതു വശത്തേക്കുള്ള യാത്ര. വലതുവശത്തെ റെസ്റ്റൊറന്‍റും പള്ളിയും, ജുമാ ഖുതുബയും - എല്ലാം ശുഭസൂചകങ്ങൾ.
ഫയലിൽ ലാമിനേറ്റ് ചെയ്ത് ലോക്ക് ചെയ്തു വച്ചിരുന്ന പേജിൽ എനിക്ക് പ്രിയപ്പെട്ട നീലവർണ്ണത്തിൽ തെളിഞ്ഞ എന്റെ സ്വന്തംപേര് !
മറുപടി അയക്കരുത് - ഒരു സ്മൈലി കൊണ്ട് പോലും. നല്ലത് കാണുകയും കേള്‍ക്കുകയും ചെയ്‌താൽ ശുഭസൂചന - അത്രമാത്രം - സുഹൃത്തിന്‍റെ വാക്കുകൾ !
ഈ കുറിപ്പ് പോലെ അപൂർണ്ണമായ, അമൂർത്തമായൊരു സ്വപ്നം!
മറുപടി കൊടുത്തില്ല - കാരണംഎന്‍റെ മനസ്സിൽ തോന്നിയ വികാരങ്ങളെ കേവലം നന്ദി എന്ന രണ്ടക്ഷരങ്ങളിൽ തളച്ചിടാന്‍ ലജ്ജ എന്നെ അനുവദിച്ചില്ല !

0 comments
Posts a comment