Wednesday, December 4, 2013

മറവി

മറവിയിലേക്ക് തള്ളിയിട്ട്
കടന്നു പോകും മുന്‍പേ;
അവസാനശ്വാസവും
പുറന്തള്ളിയെന്നെ
നീ കൊന്നു തള്ളിയേക്കുക

കണ്‍തുറക്കാന്‍ മാത്രമാകുമൊരു
നേര്‍ത്ത ശ്വാസവുമവശേഷിപ്പിച്ച്;
കടന്നുപോകുന്ന
നിന്‍റെ കാലടികളെ നോക്കി-
ക്കിടക്കുവാനെനിക്കാവില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top