Sunday, December 22, 2013

കഥ : മോഷണം

"ശ്ശ്"

വായിച്ചുകൊണ്ടിരുന്ന വാരിക പാതി താഴ്ത്തി ശബ്ദം കേട്ട ദിക്കിലേക്ക് ശ്രീധരന്‍ നോക്കി.

ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്നുറപ്പു വരുത്തിക്കൊണ്ട് ആകാംക്ഷ പിടക്കുന്ന കണ്ണുകളോടെ സുഭദ്ര.

പെട്ടെന്നയാള്‍ വാരിക അവള്‍ കാണാത്തവിധം ഒളിപ്പിച്ച് ചാരുകസേരയില്‍ നിന്നെഴുന്നെറ്റ് അരമതിലിന്നടുത്തെക്ക് നടന്നു ചെന്നു.

"വന്നിട്ടുണ്ടോ ശ്രീധരേട്ടാ ?"

"ഇല്ല" മിഴികള്‍ പാതി താഴ്ത്തിക്കൊണ്ട് അയാള്‍ മറുപടി പറഞ്ഞു.

ആ മറുപടിയില്‍ അവളുടെ കണ്ണുകളിലെ ആകാംക്ഷയും, മുഖത്തെ പ്രസരിപ്പും മുങ്ങിമരിച്ചു.

"നീ നിരാശപ്പെടണ്ട, നമുക്കടുത്തയാഴ്ച നോക്കാം"

ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു നേര്‍ത്ത മൂളലോടെ അവള്‍ പാദസരം കിലുക്കാതെ അരികു ചേര്‍ന്നോടിപ്പോയി.

ശ്രീധരന്‍ ചാരുകസേരയില്‍ കിടന്ന്‍ കൈവിരല്‍ കൊണ്ട് അടയാളം വച്ചിരുന്ന പേജ് വീണ്ടും തുറന്നു.

പേജ് നമ്പര്‍ 27 ഇല്‍ പുലരി എന്ന കവിത വെളിച്ചം വിതറിക്കിടന്നിരുന്നു - അടിയില്‍ കാര്‍മുകില്‍ പടര്‍ത്തി കറുത്ത അക്ഷരങ്ങളില്‍ ശ്രീധരന്‍ പൂത്താഴത്ത് എന്ന പേരും !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top