Thursday, December 26, 2013

സോപ്പ് Vs ദാമ്പത്യം

കുളിക്കുന്ന സോപ്പിന്‍റെ ആയുസ്സൊടുങ്ങാറാവുമ്പോള്‍ അതിനെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനായി ഉമ്മിച്ചി പ്രയോഗിക്കുന്ന ഒരടവുണ്ട് - പുതിയതായി എടുക്കുന്ന സോപ്പിലേക്ക് അതിനെയും ചേര്‍ത്തുപതിപ്പിക്കും.

ദാമ്പത്യവും ഇങ്ങനെ പരസ്പരം ചേര്‍ത്തുപതിപ്പിച്ച സോപ്പ് പോലെയാണ് - ചിലത് പിയെര്സും - പിയെര്സും പോലെ മനോഹരമായ സുഗന്ധം പൊഴിക്കുമ്പോള്‍ ചിലത് പിയെര്സും - ലൈഫ്ബോയ്‌യും പോലെ ചേര്‍ച്ചയില്ലാത്ത അരോചകഗന്ധം പുറപ്പെടുവിക്കും.

എങ്കിലും അവസാനം വരെ പരസ്പരം ഒന്നായി പതഞ്ഞു തീരാനാണ് അവയുടെയും വിധി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top