പുതിയതായി തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ കച്ചവടം ഒരാഴ്ച പിന്നിട്ടു.
ഉത്ഘാടനത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങിയ ഊണും ഉറക്കവുമില്ലാത്ത ഓട്ടമാണ്.
തുടങ്ങിയതിനു ശേഷം പകല്‍ കടയിലെ തിരക്കുകളുടെ ക്ഷീണം.
രാത്രിയാണെങ്കില്‍ കണക്കൊക്കെ നോക്കി ക്ലോസ് ചെയ്തു വൈകി വരുന്നതിന്‍റെ ക്ഷീണം - ഇന്നലെ രാത്രി എല്ലാം മറന്നു ഗാഢനിദ്രയിലായിപ്പോയി.
രാത്രി എപ്പോഴോ കിടക്കയില്‍ കിടത്തിയിരുന്ന കുഞ്ഞുണര്‍ന്നു കരഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു "ഇക്കാ, കുഞ്ഞിനെയോന്നു നോക്കിക്കോണേ, ഞാനിപ്പോ വരാം"
ഉറക്കപ്പിച്ചില്‍ കടയിലാണെന്നു കരുതി ഞാന്‍ മറുപടി പറഞ്ഞു -
"മാഡം ഈ കൌണ്ടര്‍ ക്ലോസ് ചെയ്തു, ദയവായി അടുത്ത കൌണ്ടറിലേക്ക് പോകാമോ ?"
_______________________________
കടപ്പാട് : സിയാദ് ഈസുകുഞ്ഞ്

0 comments
Posts a comment