Tuesday, December 3, 2013

വെള്ളക്കടലാസ്

നമ്മെ സ്നേഹിക്കുന്നവര്‍
ഒരു വെള്ളക്കടലാസായിരുന്നെങ്കിലെന്ന്
ചിലപ്പോഴൊക്കെ തോന്നിപ്പോകും ......

മനോഹരമായ
നിറങ്ങള്‍ വാരിപ്പൂശി സുന്ദരമാക്കാനും...

കറുത്ത മഷി
കോരിയൊഴിച്ച് വിരൂപമാക്കാനും...

ഇടക്ക്
ചുരുട്ടിക്കൂട്ടി വലിച്ചെറിയാനും...

മനസ്സില്‍ കെട്ടിയുയര്‍ത്തുന്ന
സാങ്കല്‍പ്പികമായ ഒറ്റപ്പെടല്‍ സഹിക്കവയ്യാതെയാകുമ്പോള്‍
തുണ്ടം തുണ്ടമായി വലിച്ചു കീറി കാറ്റില്‍പ്പറത്താനും...

മനസ്സില്‍ സ്നേഹം തുളുമ്പുമ്പോള്‍
ചുവന്ന ചുണ്ടിന്‍റെ പാട് വീഴ്ത്തി നെഞ്ചോട്‌ ചേര്‍ക്കാനും
കഴിയുന്നൊരു വെള്ളക്കടലാസ് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top