ബസ് പൊടുന്നനെ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നിരുന്ന ചെറുപ്പക്കാരന്‍റെ കൈ യുവതിയുടെ പിന്‍ഭാഗത്ത് സാമാന്യം ശക്തിയായിത്തന്നെ അമര്‍ന്നു.
മുഖമടച്ചൊരടി കൊടുത്ത ശേഷമാണ് യുവതി ആളെ ശ്രദ്ധിച്ചത് - ഇടതുകയ്യില്‍ ഊന്നുവടിയുമായി താഴെ വീണു പോയ കറുത്ത കണ്ണട തെരയുകയായിരുന്നു അന്ധനായ ചെറുപ്പക്കാരന്‍.
യുവതിയുടെ മുഖം വിളറി. ബസ്സിലെ മറ്റു യാത്രക്കാര്‍ അവളെ നോക്കി പിറുപിറുത്തു, യുവതി മുഖം കുനിച്ചു.
അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവളിറങ്ങിപ്പോയി.
"ഒരടി കിട്ടിയാലും പിടുത്തം നന്നായി." കൈയില്‍ ഉമ്മവച്ചു കൊണ്ട് ചെറു ചിരിയോടെ ചെറുപ്പക്കാരന്‍ ഓര്‍ത്തു.
"ചേട്ടാ പോകാം" സ്റ്റാന്‍ഡില്‍ കിടന്നിരുന്ന ഓട്ടോയിലേക്ക് കയറുമ്പോള്‍ യുവതി പറഞ്ഞു.
"ഇന്നെങ്ങോട്ടാ ജാനൂ , നിന്‍റെ സ്ഥിരം സ്ഥലത്തേക്കാണോ ?"
"ഇല്ലണ്ണാ ഇന്നാദ്യം സ്റ്റാര്‍ ലോഡ്ജിലേക്ക് പോകട്ടെ, ഉച്ചകഴിഞ്ഞ് നാഷണലിലേക്ക് പോയാ മതി"
"അപ്പൊ ഇന്ന് നിനക്ക് നല്ല കൊളാണല്ലോടീ?" അവളെ അടിമുടി ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ഓട്ടോക്കാരന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി.
ഓട്ടോ ഓടിത്തുടങ്ങി. യുവതി ബസ്സിലെ സംഭവവും, അന്ധനായ ചെറുപ്പക്കാരനെയും മറന്നു കഴിഞ്ഞിരുന്നു.
ഇനി തിരക്കുകളുടെ ലോകത്തേക്ക് !

0 comments
Posts a comment