Sunday, December 8, 2013

പത്തുചിന്താശകലങ്ങള്‍ - ഭാഗം - 1

- ആഗ്രഹങ്ങളും പ്രതീക്ഷകളും പല തിരികളെയും തെളിച്ചു നിര്‍ത്തുന്ന എണ്ണയാണ്.

- നിര്‍ഭാഗ്യവശാല്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാവാറില്ല.

- ഇന്നലെ നമ്മളാശങ്കപ്പെട്ട നാളെകളാണ് നമ്മുടെ ഇന്നുകള്‍ !

- തിരിച്ചറിവ് ചിലര്‍ക്ക് അനുഗ്രഹവും മറ്റുചിലര്‍ക്ക് ബാധ്യതയുമാകും.

- മറവി എന്നൊന്നില്ല - ഓര്‍ക്കാതിരിക്കലെയുള്ളൂ.

- സ്വപ്നങ്ങളും ജീവിതവും ഒരിക്കലും കൂട്ടിമുട്ടുന്നില്ല.

- മനസ്സിലെ നന്മയും ആര്‍ദ്രതയുമാണ്‌ ഒരിക്കലും നഷ്ടമാകാത്ത സമ്പാദ്യങ്ങള്‍.

- താന്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്‌ ഒരിക്കലും സ്വന്തം ആത്മാവിനെ വഞ്ചിച്ചു കൊണ്ടാകരുത്.

- ഇന്നലെകളെ മറക്കുക, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളെ താലോലിക്കുക, ഇന്നില്‍ ജീവിക്കുക.

- നമ്മള്‍ ഉത്തരങ്ങള്‍ കണ്ടെത്തിക്കഴിയുമ്പോഴേക്കും ചോദ്യങ്ങള്‍ മാറ്റുന്ന ഒരു എക്സാമിനേഷന്‍ ബോര്‍ഡാണ് ജീവിതം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top