Monday, December 23, 2013

സ്ഥലനാമ ചരിത്രം : പാലക്കാട്

ഐതിഹ്യം 1
------------------
പണ്ട് പാലയില്‍ നിന്ന് കുറെ അച്ചായന്മാര്‍ വടക്കന്‍ കേരളത്തിലേക്ക് കുടിയേറി.

അന്ന് തദ്ദേശവാസികളായ നമ്പൂതിരിമാര്‍ക്ക് ഈ അച്ചായന്മാരെ കണ്ണിനു നേരെ കണ്ടൂടായിരുന്നു. അച്ചായന്‍റെ ദേശീയമരമായ റബ്ബറിന് നേരെയും സ്വാഭാവികമായും അവരുടെ ദേഷ്യം നീണ്ടു. പാലാക്കാരന്‍റെ മരം,പാല് വരുന്ന മരം എന്നീ അര്‍ത്ഥത്തില്‍ 'പാല-ച്ചായന്‍ മരം' എന്നാണു അവര്‍ റബറിനെ കളിയാക്കി വിളിച്ചിരുന്നത്‌.

എങ്ങനെയും അച്ചയന്മാരെ തുരത്തണം എന്ന ഉദ്ദേശത്തോടെ നമ്പൂതിരിമാര്‍ ഗൂഡാലോചന നടത്തി ടിപ്പുസുല്‍ത്താനെ തങ്ങളുടെ നാട്ടിലേക്ക് കൊണ്ട് വരികയും അച്ചായന്മാര്‍ ടിപ്പുവിനെ പേടിച്ച് കൃഷി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഭൂമി ഉപേക്ഷിച്ച് ജീവനില്‍ കൊതിയോടെ സ്ഥലം വിട്ടപ്പോള്‍ അവിടെ പ്രധാനകൃഷിയായിരുന്ന റബ്ബര്‍ മരങ്ങള്‍ വളര്‍ന്നൊരു വലിയ കാടായി രൂപാന്തരപ്പെട്ടു.

പിന്നീട് ആ പ്രദേശങ്ങള്‍ 'പാല-ച്ചായന്‍ മരക്കാട്' എന്നറിയപ്പെട്ടു.

പിന്നീട് നമ്പൂതിരിമാര്‍ക്ക് പാവം അച്ചയന്മാരോട് ചെയ്ത ദ്രോഹത്തില്‍ ഖേദം തോന്നി ഇനി മേലില്‍ അവരെ കളിയാക്കേണ്ട എന്ന് തീരുമാനിക്കുകയും പേരില്‍ നിന്ന് അച്ചായനെ ഒഴിവാക്കി അച്ചായന്മാരുടെ ബഹുമാനാര്‍ഥം 'പാലക്കാട്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ഐതിഹ്യം 2
------------------
പണ്ട് പാലക്കാടു എന്ന് പേരുണ്ടാകും മുന്‍പ് അവിടെ രണ്ടു ദ്വീപുകളായിരുന്നു. ഇരുദ്വീപുകളിലും ധാരാളം മരങ്ങള്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്നു. ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു വലിയപാലവും ഉണ്ടായിരുന്നു.

കാടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം എന്ന അര്‍ത്ഥത്തില്‍ പിന്നീട് ആ സ്ഥലം 'പാലം കാട്' എന്ന് അറിയപ്പെടാന്‍ തുടങ്ങി.

പെട്ടെന്നൊരുനാള്‍ നാസയുടെ കണ്ണില്‍പ്പെടാതെ ചീറിപ്പാഞ്ഞു വന്ന ഒരു ഉല്‍ക്ക കൃത്യമായി പാലം തകര്‍ത്ത് ദ്വീപുകള്‍ക്കിടയില്‍ത്തന്നെ വീഴുകയും അതോരോറ്റ പ്രദേശമായിത്തീരുകയും ചെയ്തു.

എങ്കിലും പണ്ടുണ്ടായിരുന്ന പാലത്തിന്‍റെ ഓര്‍മ്മക്കായി നാട്ടുകാര്‍ 'പാലംകാട്' എന്ന പേര് നിലനിര്‍ത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. പാലം കാടാണ് പിന്നീട് പറഞ്ഞു പറഞ്ഞ് പാലക്കാടായത്.

ഐതിഹ്യം 3
------------------
പണ്ടുപണ്ട് തൃശ്ശിവപേരൂരിനടുത്തായി ധാരാളം പാലകളുള്ള ഒരുകാടുണ്ടായിരുന്നു.

ആ കാട്ടിലെ പാലകളിലോരോന്നിലും എണ്ണം പറഞ്ഞ ഓരോ വടയക്ഷികള്‍ താമസിച്ചിരുന്നു.

താഴെ ചെമ്മണ്‍പാതയിലൂടെ അസമയത്ത് തനിയെ നടന്നു പോയിരുന്ന യുവാക്കളെ ചോരയൂറ്റിക്കുടിച്ചു കൊന്നു തള്ളലായിരുന്നു അവറ്റകളുടെ ഹോബി.

അതുകൊണ്ട് മുതിര്‍ന്നവര്‍ തറവാട്ടിലെ ചെറുപ്പക്കാരോട് എപ്പോഴും പറയുമായിരുന്നു - "മക്കളെ അസമയത്ത് ആ "പാല കാട്" വഴിയൊന്നും ഒറ്റയ്ക്ക് നടന്നേക്കല്ലേ. യക്ഷികള്‍ ചോരയൂറ്റിക്കുടിച്ചു കൊന്നുതള്ളും."

അങ്ങനെ പറഞ്ഞു പറഞ്ഞ് 'പാല കാട്' പാലക്കാടായി.

ഇന്ന് പക്ഷെ പാലക്കാട് വട യക്ഷികളോന്നുമില്ല - ഉള്ളത് വട കാണിച്ചു നടക്കുന്ന കുറെ "എന്‍ജി"പെണ്‍കുട്ടികള്‍ മാത്രം !

പക്ഷെ അവറ്റകളുടെ ചോരയൂറ്റിക്കുടിച്ചു സംത്രുപ്തിയടയുന്നത്‌ അവിടെയുള്ള ഫ്രീക്കന്മാരാണെന്ന് മാത്രം !


_________________________________________________________________________________
ഈ പോസ്റ്റില്‍ പറയുന്ന അച്ചായന്മാര്‍ക്ക്‌ ഫേസ്ബുക്കിലെ ഏതെങ്കിലും പുലി അച്ചായന്മാരുമായി യാതൊരു സാദൃശ്യവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top