ടോണിയെട്ടന്‍ സ്കൂളില്‍ പഠിക്കുന്ന കാലം.
ഒരുദിവസം കണക്ക് മാഷ് ബുദ്ധിമുട്ടുള്ള ഒരു കണക്കു ചെയ്യാന്‍ ബോര്‍ഡില്‍ ഇട്ടുകൊടുത്തിട്ട് സ്റ്റാഫ് റൂമിലേക്ക് പോയി. തിരികെ വന്നപ്പോള്‍ കണക്കു ശരിയായി ചെയ്തവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു.
ടോണിയേട്ടന്‍ മാത്രം എഴുന്നേറ്റ് നിന്നു.
മാഷ് ബുക്ക് വാങ്ങി നോക്കി, ഉത്തരം ശരിയാണ് "ഔട്ട്‌സ്റ്റാന്‍ഡിംഗ്" മാഷ് ടോണിയേട്ടനെ അഭിനന്ദിച്ചു.
വേഗം തന്നെ ടോണിയേട്ടന്‍ എഴുന്നേറ്റ് ക്ലാസ്സിനു വെളിയില്‍ പോയി നിന്നു.
ക്ലാസിലെ കുട്ടികള്‍ മൊത്തം ചിരിച്ചു. മാഷിനു കാര്യം മനസ്സിലായി.
"ഔട്ട്‌സ്റ്റാന്‍ഡിംഗ് എന്ന് വച്ചാല്‍ വെളിയില്‍ പോയി നില്‍ക്കാന്‍ അല്ല - നിന്നെ അഭിനന്ദിച്ചതാ, പോയി സീറ്റില്‍ ഇരിയെടാ"
അടുത്തതായി മാഷ് സുനിലിനെ വിളിച്ചു "സുനില്‍ ബുക്കുമായി വരൂ"
സുനിലാണ് ക്ലാസ്സിലെ ഏറ്റവും മിടുക്കന്‍, ഇരിക്കുന്നത് ടോണിയേട്ടന്‍റെ തൊട്ടടുത്ത്.
"ഇതെന്താ ശരിയുത്തരമായിട്ടും നീ എഴുന്നേറ്റു നില്‍ക്കാഞ്ഞേ ?" മാഷ് ചോദിച്ചു.
"അത് മാഷേ, ഉത്തരം ശരിയാണോന്നു സംശയം തോന്നിയത് കൊണ്ടാ"
മാഷ് ടോണിയേട്ടനെ നോക്കി പറഞ്ഞു - "നീ ശരിക്കും "ഔട്ട്‌സൈഡില്‍ പോയി സ്റ്റാന്‍റ് ചെയ്യൂ - അതും മുട്ടുകാലില്‍. നിനക്കുള്ള ബാക്കി സമ്മാനം ഞാന്‍ അതുകഴിഞ്ഞിട്ട് തരാം"

0 comments
Posts a comment