ഉച്ചയൂണിനായി കൈകഴുകാന്‍ ടീച്ചേര്‍സ് റൂമിലെ എല്ലാവരും എഴുന്നേറ്റ് പോയപ്പോള്‍ ഷീജ ബാഗിനുള്ളില്‍ നിന്ന് ചോറുപാത്രം പുറത്തെടുത്ത് ഡെസ്കിന്മേല്‍ വച്ച് നീട്ടി വച്ച വലതുകൈയില്‍ കുറുകെ മടക്കിവച്ച ഇടതുകൈ തലയിണയാക്കി കമഴ്ന്നു കിടന്നു.
"എന്തെ , ഇന്നും നീ ചോറ് കൊണ്ട്വന്നിട്ടില്ലേ?" സതി ടീച്ചറുടെ ചോദ്യം കേട്ട് അവള്‍ മുഖമുയര്‍ത്തി നോക്കി.
"ഉണ്ട് ടീച്ചര്‍" തൊട്ടടുത്ത് തന്നെ വച്ചിരുന്ന ചോറ്റുപാത്രത്തിലേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു "വിശപ്പില്ല, ചെറിയൊരു തലവേദനയും"
സതി ടീച്ചര്‍ അവളുടെ നെറ്റിയില്‍ കൈ വച്ച് നോക്കി "പനിക്കുന്നോന്നുമില്ല"
"കുറച്ചുനേരം വിശ്രമിച്ചോളൂ, മാറിക്കൊള്ളും" നടന്നുപോകവേ ടീച്ചര്‍ പറഞ്ഞു.
സന്ധ്യക്ക് പവര്‍കട്ട് കഴിഞ്ഞപ്പോള്‍ അവള്‍ കോലായില്‍ നിന്നെഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. പോകും വഴി ഇറയത്ത് കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ വിളക്ക് കെടുത്താന്‍ അവള്‍ മറന്നില്ല.
അടുക്കളയില്‍ ഓടിനിടയില്‍ ഇട്ടിരുന്ന ചില്ലുകഷണത്തിലൂടെ കടന്നു വരുന്ന തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ അവള്‍ കഞ്ഞിക്കലം തുറന്നു.
അടിയില്‍ അവശേഷിച്ചിരുന്ന കുറച്ചു കഞ്ഞി കോരി പാത്രത്തിലെക്കൊഴിച്ചു. തലേന്ന് രാത്രി ഉണ്ടാക്കിയതാണ്, കഷ്ടിച്ച് രണ്ടു തവി കാണും.
"ഇതാ അമ്മെ, കഞ്ഞി കുടിക്കൂ" കട്ടിലില്‍ കിടന്നിരുന്ന അമ്മയെ തങ്ങിയെഴുന്നേല്‍ക്കാന്‍ സഹായിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"മോള് കുടിച്ചോ ?" മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ അവള്‍ കോരിക്കൊടുത്ത കഞ്ഞി ഇറക്കുമ്പോള്‍ അമ്മ ചിലമ്പിച്ച ശബ്ദത്തില്‍ ചോദിച്ചു.
"ഉം" ആ മൂളലില്‍ പൊടിഞ്ഞ രണ്ടുതുള്ളി കണ്ണുനീര്‍ അമ്മ കാണാതെ പുറംകൈകൊണ്ടവള്‍ തുടച്ചു കളഞ്ഞു.
ബാഗില്‍ നിന്ന് പേര്‍സെടുക്കാന്‍ വേണ്ടി ചോറ്റുപാത്രം എടുത്തപ്പോഴാണ് എന്തോ കിലുങ്ങുന്ന പോലെ അവള്‍ക്കു തോന്നിയത്.
വെറുതെ അവളതു തുറന്നു നോക്കി - പാത്രത്തിനുള്ളില്‍ ഏതാനും നോട്ടുകളും നാണയത്തുട്ടുകളും !
നാല്‍പ്പത്തിയേഴു രൂപയുണ്ട് - "ടീച്ചര്‍" അവളുടെ ചുണ്ടുകള്‍ വിറച്ചു, പിന്നെ അവള്‍ വിതുമ്പി. തലയിണ നനച്ചുകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"ഇതേതു നൂറ്റാണ്ടില്‍ നടന്ന കഥയാണ് സജീവാ ?" - കഥാകൃത്തിന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഡയറക്റ്റര്‍ ചോദിച്ചു.
"അത് ..." കഥാകൃത്ത് വാക്കുകള്‍ക്കു വേണ്ടി തപ്പിത്തടഞ്ഞു.
"ഇക്കാലത്ത് കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത പട്ടിണിയോ, അതും കേരളത്തില്‍ - നടക്കുന്ന കഥ വല്ലോം കൊണ്ട് വാ സജീവാ, ടെലിഫിലിമായാലും ആളുകള്‍ വിശ്വസിക്കണ്ടേ ?"
മേശപ്പുറത്തു നിന്ന് കടലാസുകള്‍ പെറുക്കിയെടുത്തു കൊണ്ട് കഥാകൃത്ത് നിരാശയോടെ മറ്റൊരു കഥക്കായി തലപുകച്ചുകൊണ്ട് നടന്നു നീങ്ങി.

0 comments
Posts a comment