Sunday, December 22, 2013

കംസന്‍റെ പെടാപ്പാട്

ടിന്‍റുമോന്‍റെ മാഷ്‌ ക്ലാസ്സില്‍ ശ്രീകൃഷ്ണന്‍റെ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

"അങ്ങനെ കംസന്‍ ഒരു അശരീരി കേട്ടു. നിന്‍റെ സഹോദരിക്കുണ്ടാകുന്ന എട്ടാമത്തെ കുഞ്ഞ് നിന്‍റെ അന്തകനാകും.

പരിഭ്രാന്തനായ കംസന്‍ ഉടന്‍ തന്നെ സഹോദരി ദേവകിയും ഭര്‍ത്താവ് വസുദേവനെയും ജയിലിലടക്കാന്‍ ഉത്തരവിട്ടു.

ദേവകി ആദ്യം പ്രസവിച്ച ആണ്‍കുഞ്ഞിനെ കംസന്‍ വിഷം കൊടുത്തു കൊന്നു. രണ്ടാമത്തെ കുഞ്ഞിനെ പാറക്കെട്ടിന്‍റെ മുകളില്‍ നിന്നെറിഞ്ഞ് കൊന്നു.മൂന്നാമത് പിറന്ന കുഞ്ഞിനെ..."

ടിന്റുമോന്‍ എഴുന്നേറ്റു നിന്നു : "മാഷെ ഞാനൊരു കാര്യം പറയട്ടെ ?"

മാഷ് : "പറയൂ"

ടിന്‍റുമോന്‍ : "എന്‍റെ മാഷേ, ആ കംസനിത്രയോക്കെ പെടാപ്പാടു പെടേണ്ട വല്ല കാര്യമുണ്ടായിരുന്നോ ?

മാഷ്‌ : " എന്ന് വച്ചാല്‍ ?"

ടിന്‍റുമോന്‍ : "വാസുദേവനും , ദേവകിക്കും ഉണ്ടാകുന്ന എട്ടാമത്തെ കുഞ്ഞു തന്നെ കൊല്ലുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നെങ്കില്‍ അവരെ രണ്ടാളെയും ഒരുമിച്ച് ഒരേ സെല്ലില്‍ ഇടാതിരുന്നാല്‍ പോരായിരുന്നോ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top