"ങാ, ഇതാര് സെബാള്‍ട്ടിയോ, ഇരിക്കൂ - എന്ത് വേണം ?"
"സാര്‍, രണ്ടു വര്‍ഷമായി ശമ്പളം കൂട്ടിയിട്ട്. അടുത്ത മാസം മുതല്‍ ശമ്പളം ആയിരം റിയാലെങ്കിലും കൂട്ടിത്തരണം"
"ആയിരം റിയാലോ, സെബാള്‍ട്ടിക്ക് നമ്മുടെ കമ്പനിയുടെ അവസ്ഥയൊന്നും അറിയില്ലേ ? . കമ്പനി ആകെ മൊത്തം നഷ്ടത്തിലാണ് സെബു. എല്ലാം ഒന്ന് പച്ച പിടിക്കട്ടെ , എന്നിട്ട് നമുക്ക് ശമ്പളം കൂട്ടുന്ന കാര്യം ആലോചിക്കാം. ഇപ്പൊ സെബു പോയി പണി ചെയ്യ്"
"സാറേ, കമ്പനി നഷ്ടത്തിലാണെന്നൊക്കെ എനിക്കും അറിയാം - പക്ഷെ ആ സൂപ്പര്‍ മാര്‍ക്കറ്റുകാര്‍ക്കും, പിള്ളേരേ പഠിപ്പിക്കുന്ന സ്കൂളുകാര്‍ക്കും , മീന്‍ മാര്‍ക്കറ്റിലെ കച്ചോടക്കാര്‍ക്കുമൊന്നും ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകുന്നില്ലന്നേ ?
അവരോടു സാധനങ്ങളുടെ വില കുറക്കാന്‍ പറയുമ്പോള്‍ ,ഈ കമ്പനി നഷ്ടത്തിലാണെങ്കില്‍ ലാഭത്തിലുള്ള വേറെ കമ്പനി നോക്കാനാ അവരെന്നോട് പറയുന്നേ"
(ഇപ്പോള്‍ മാനേജര്‍ പേടിച്ച് തന്‍റെ ആവശ്യങ്ങള്‍ ഒക്കെ സമ്മതിക്കും - സെബു മനക്കോട്ട കെട്ടിത്തുടങ്ങി. ആയിരം റിയാല്‍ കൂട്ടിയിട്ടു വേണം 20 Mbps ഇന്റര്‍നെറ്റ് കണക്ഷന്‍ മാറ്റി 40 Mbps ആക്കാന്‍ - അപ്പൊ ടോറന്‍റില്‍ വരുന്ന പുതിയ സിനിമകളൊക്കെ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം. നെറ്റ്സ്പീ ഡ് കൂട്ടിയാ ചിലപ്പോ ഒരേസമയം അഞ്ചാറുപെരോടൊക്കെ ചാറ്റാന്‍ പറ്റുമായിരിക്കും. പിന്നെ നാട്ടിലേക്ക് എല്ലാ മാസവും അഞ്ഞൂറ് റിയാല്‍ കൂടുതല്‍ അയക്കണം.അങ്ങനെയങ്ങനെ)
"എന്നാല്‍ പിന്നെ സെബു ഒരുകാര്യം ചെയ്തോളൂ, ലാഭത്തിലുള്ള വേറെ ഏതെങ്കിലും കമ്പനി നോക്കിക്കോളൂ, ഇവിടെയിപ്പോ ഇത്രയൊക്കെ തരാനേ പറ്റൂ"
"അല്ല സര്‍, അതിപ്പോ."
"എന്തിപ്പോ ?"
"അല്ല , സൂപ്പര്‍ മാര്‍ക്കറ്റുകാരനും, സ്കൂളുകാരനും, മീന്‍കടക്കാരനുമൊക്കെ കാര്യം പറഞ്ഞാല്‍ മനസ്സിലാകുമല്ലോ. ചിലപ്പോ നേരത്തെ ഞാന്‍ പറഞ്ഞു കൊടുത്തത് അവര്‍ക്ക് ശരിക്കും മനസ്സിലായിക്കാണില്ല - അതാ.
ലോകമാകെ സാമ്പത്തിക മാന്ദ്യമാണെന്നൊക്കെ അവരും മനസിലാക്കണ്ടേ - അതാ, അപ്പൊ ശരി സാര്‍, സാറിന്‍റെ ജോലി നടക്കട്ടെ, അപ്പൊ ഞാനങ്ങോട്ട്"
"ങ്ങും ങ്ങും"
______________________________________________
ഗുണപാഠം : സെബാള്‍ട്ടി പിന്നെ മാനേജര്‍ ആകില്ലല്ലോ !

0 comments
Posts a comment