ഇന്ന് ഫേസ്ബുക്കില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ആഗോളപ്രതിസന്ധിയാണ് ആശയദാരിദ്രം അഥവാ വിഷയദാരിദ്രം.
പുതിയതായി കടന്നുവരുന്ന എഴുത്തുകാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.
തങ്ങളുടെ ഓര്‍മ്മകളില്‍ നിന്നുള്ള അനുഭവങ്ങളൊക്കെ എഴുതിത്തീരുമ്പോള്‍ പുതിയതായി എന്തെഴുതും എന്നാലോചിച്ച് തലചൊറിഞ്ഞു കൊണ്ട് നടക്കുക, ആരോടും മിണ്ടാതെ താടിക്ക് കൈകൊടുത്തിരുന്നു ചിന്തിക്കുക, മച്ചിലേക്ക് നോക്കി ശൂന്യമായ മിഴികളോടെ കിടക്കുക എന്നിവയൊക്കെയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍.
മുഖത്ത് സംഘര്‍ഷം നിറഞ്ഞ നിരാശാഭാവം കൊണ്ട് ഇവരെ എളുപ്പത്തില്‍ തിരിച്ചറിയാം.
എങ്ങനെയും പോസ്റ്റിടുക എന്ന ലക്ഷ്യത്തോടെ വായില്‍ വരുന്ന തമാശകള്‍ വാളില്‍ എഴുതിഎഴുതി ക്രമേണ ഇവര്‍ ചളിയെഴുത്തുകാര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങുന്നു.
പഴയ തമാശപുസ്തകങ്ങള്‍ തപ്പുക, ഫോണിലെ ജോക്ക് ആപ്പ്ളിക്കേഷനുകളില്‍ നിന്ന് തമാശകള്‍ അടിച്ചു മാറ്റുക, ഫേസ്ബുക്കില്‍ തന്നെ ആരെങ്കിലും നേരത്തെ ഇട്ട പോസ്റ്റുകള്‍ പൊടിതട്ടിയെടുത്തു താഴെ കടപ്പാട് എന്ന് മാത്രം എഴുതി പോസ്റ്റ് ചെയ്യുക, വാട്സ്ആപ്പിലും, ഇമെയിലിലും വരുന്ന തമാശകള്‍ പോസ്റ്റുക എന്നിവയൊക്കെ അടുത്ത ഘട്ടങ്ങളാണ്.
എഴുതാന്‍ വിഷയം ഇല്ലാതെ വരുന്നതും ചില വിരുതന്മാര്‍ വിഷയം ആക്കാറുണ്ട് !

0 comments
Posts a comment