"ഒരു കാലെടുത്തു വെക്കുന്നതിലൂടെ തടയപ്പെടുന്ന മുന്നോട്ടുള്ള വീഴ്ചകളുടെ തുടര്‍ച്ചയാണത്രേ നടത്തം !"
ഞാന്‍ പറഞ്ഞതല്ലാട്ടോ - ഭൌതികശാസ്ത്രം നടപ്പിനെ നിര്‍വ്വചിച്ചതാ.
യാദൃശ്ചികമായാണ് ഇന്നലെ ആ പുസ്തകം കണ്ടത്.
കഴിഞ്ഞ തവണ നാട്ടില്‍ പോയി കുടുംബത്തെയും കൂട്ടി തിരികെ വന്നപ്പോള്‍ ,ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതിനാല്‍ ഓരോരുത്തര്‍ക്കും 40 കിലോ വീതം ലഗേജ് കൊണ്ട് വരാമായിരുന്നു.
നാട്ടിലേക്ക് പോകുമ്പോഴാണല്ലോ പ്രവാസിക്ക് എത്ര കൊണ്ടുപോയാലും മതിവരാത്തത് , തിരികെ ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ കുറച്ച് നേന്ത്രക്കായ് ഉപ്പേരിയും, ബീഫ് വറുത്തതും , പിന്നെ രണ്ടോ മൂന്നോ തരം അച്ചാറുകളും - പിന്നെ ശുഷ്കമായ അവധിദിവസങ്ങള്‍ സമ്മാനിച്ച ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളും മാത്രമല്ലെയുള്ളൂ , അത് കൊണ്ട് പക്ഷെ പെട്ടികള്‍ നിറയില്ലല്ലോ !
വീട്ടിലെ ഷെല്‍ഫില്‍ പൊടിപിടിച്ചിരുന്ന കുറെ പുസ്തകങ്ങള്‍ - എതാണെന്നു പോലും നോക്കാതെ വാരിയെടുത്തിട്ടു.
അതിനിടയില്‍ നിന്നാണ് ഭൌതികകൌതുകം കിട്ടിയത്.
പണ്ട് സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നപ്പോള്‍ , റഷ്യന്‍ ഭാഷയിലെ പല പ്രശസ്ത പുസ്തകങ്ങളുടെയും മലയാളപരിഭാഷ ഉന്നത ഗുണനിലവാരമുള്ള കടലാസില്‍ സോവിയറ്റ് യൂണിയനില്‍ തന്നെ പ്രിന്‍റ് ചെയ്തത്, നാട്ടില്‍ വാങ്ങാന്‍ കിട്ടുമായിടുന്നു.
പ്രഭാത് ബുക്സ് ആയിരുന്നു വിതരണക്കാര്‍ എന്നാണോര്‍മ്മ - കാരണം 1997 ഇല്‍ ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ പുളിമൂട് ജമ്ഗഷനടുത്തുള്ള പ്രഭാത് ബുക്സ് ഷോറൂമില്‍ നിന്നാണ്, പഴയസോവ്യറ്റ് യൂണിയനില്‍ പ്രിന്‍റ് ചെയ്ത പുസ്തകങ്ങളില്‍, അവിടെ അവശേഷിച്ചിരുന്ന വിരലിലെണ്ണാവുന്ന ഏതാനും പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന്, ജേക്കബ് പെരെല്‍മാന്‍ എഴുതിയ , രണ്ടു ഭാഗങ്ങളുള്ള ഭൌതിക കൌതുകം എനിക്ക് ലഭിച്ചത്.
(മറ്റൊന്ന് ബോരിസ് പോലെവോയ് എഴുതിയ "ഒരു യഥാര്‍ത്ഥ മനുഷ്യന്‍റെ കഥ". വിമാനാപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട റഷ്യന്‍ വൈമാനികന്‍, കഠിനപ്രയത്നത്തിലൂടെ റഷ്യന്‍വ്യോമസേനയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതാണ് ഒരു യഥാര്‍ത്ഥ മനുഷ്യന്‍റെ കഥയിലൂടെ ബോരിസ് പോലെവോയ് പറയുന്നത്. അലക്സേ മരാസ്യെവ് എന്ന അതിലെ കേന്ദ്രകഥാപാത്രം , ഞാനാ പുസ്തകം ആദ്യമായി വായിക്കുമ്പോഴും ജീവനോടെയുണ്ടായിരുന്നു ! പിന്നീട്, 19 May 2001 ന് തന്‍റെ 84ആം വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു)
ദിനംദിന ജീവിതത്തില്‍ നാം കാണുന്ന കൌതുകമുണര്‍ത്തുന്ന പലകാര്യങ്ങളും ഭൌതികശാസ്ത്രത്തിലെ നിര്‍വ്വചനങ്ങളിലൂടെ വിശദീകരിക്കുന്ന അതീവരസകരവും വിജ്ഞാനപ്രദവുമായ പുസ്തകമാണ് ഭൌതീകകൌതുകം !
ആ പുസ്തകം കയ്യിലെടുത്തപ്പോള്‍ നഷ്ടബോധം തോന്നുന്ന ഒട്ടേറെ ഓര്‍മ്മകള്‍ തികട്ടിവന്നു !
ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉത്തമബോധ്യമുള്ള ഓര്‍മ്മകള്‍ - ഓര്‍മ്മകള്‍ക്കെങ്കിലും മരണമില്ലാത്തത് നന്നായി !

0 comments
Posts a comment