"എന്തിനാ വാപ്പീ ഈ ഗോള്‍ഡ് ഫിഷ് ഇടയ്ക്കിടെ വായും പിളര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് വരുന്നത് ?"
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ വന്ന ഹോട്ടലില്‍ തിരക്കായത് കൊണ്ട് ആളോഴിയുന്നതും കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിനടുത്തുള്ള അക്വേറിയത്തിലേക്ക് നോക്കിക്കൊണ്ട് മോള്‍ടെ ചോദ്യം.
"ദാ കണ്ടില്ലേ ?" വാപിളര്‍ന്നു ജലോപരിതലത്തിലെക്ക് വന്ന ശേഷം വീണ്ടും അക്വേറിയത്തിന്‍റെ താഴെക്ക് പോകുന്ന സ്വര്‍ണ്ണ മത്സ്യത്തെയും അവള്‍ ചൂണ്ടിക്കാണിച്ചു തന്നു.
"അത് ശ്വാസം എടുക്കാന്‍ വരുന്നതാ" ഞാന്‍ ഒറ്റ നോട്ടത്തില്‍ വിശ്വസനീയമെന്ന് തോന്നിയ ഒരു മറുപടി കൊടുത്തു.
"അങ്ങനെയാണെങ്കില്‍ ഗോള്‍ഡ്‌ഫിഷിനെപ്പിടിച്ചു കരക്കിട്ടാല്‍ അത് ചത്തുപോകുന്നതെന്താ ?"
"ചിലപ്പോ അതിനത്രേം വായു വേണ്ടായിരിക്കും"
അപ്പോഴേക്കും അകത്തൊരു മേശ ഒഴിഞ്ഞെന്നു വെയിറ്റര്‍ വന്നു പറഞ്ഞു.
ചുട്ട കോഴിയും, വറുത്ത മീനുമൊക്കെ കണ്ടപ്പോള്‍ അവള്‍ ജീവനുള്ള ഗോള്‍ഡ്‌ഫിഷിനെ മറന്നു.
പക്ഷെ ഞാനപ്പോഴും വാപിളര്‍ന്ന് മുകളിലേക്ക് വരുന്ന സ്വര്‍ണ്ണമത്സ്യങ്ങളെത്തന്നെ ധ്യാനിച്ചിരിക്കുകയായിരുന്നു.
ഉറവിടങ്ങളുടെ ധാരാളിത്തത്തിലകപ്പെട്ട് മരണം വരിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ !

0 comments
Posts a comment