ശ്.....ശ്.......
വെള്ളത്തിനടിയില്‍ ഷൂട്ടിംഗ് നടക്കുകയാണ് , ആരും ബഹളം വച്ച് ശ്രദ്ധ തെറ്റിക്കരുത് !
കര്‍ണ്ണാടക ഹൈക്കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയുക്തജഡ്ജിയായ നായകന്‍ (മമ്മൂട്ടി) പങ്കായമില്ലാത്ത ഒരു വഞ്ചിയില്‍ കേരളത്തിലെ ഏതോ ഒരു അണക്കെട്ടിലെ റിസര്‍വോയറിനു നടുവില്‍ !
നാലഞ്ചു മീറ്റര്‍ അകലെ, നടുവില്‍ ഓട്ട വീണ, വെള്ളം കയറി മുങ്ങാന്‍ തുടങ്ങുന്ന മറ്റൊരു വഞ്ചിയില്‍, മാനസിക രോഗിയായ വില്ലനും(ബേസില്‍), കൈയും,വായും കെട്ടി അയാള്‍ തട്ടിക്കൊണ്ടു വന്ന ജഡ്ജിയുടെ ഭാര്യയും (പല്ലവി പുരോഹിത്) !
"ഞാനും ചാകും, തന്‍റെ കെട്ട്യോളേം കൊല്ലു"മെന്ന വില്ലന്‍റെ ഫീഷണി കേട്ട് പാന്‍റും, ഷര്‍ട്ടും, ഷൂവും ധരിച്ച നീന്തലറിയാത്ത നായകന്‍ മുന്നും പിന്നും നോക്കാതെ വെള്ളത്തിലേക്കെടുത്തു ചാടി നീന്തുന്നത് മുതല്‍ കാമറാമാനോടൊപ്പം പ്രേക്ഷകരും വെള്ളം കുടിച്ചു തുടങ്ങുന്നു.(സംവിധായകന്‍ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍ ആണോയെന്ന് ഒരുനിമിഷം സംശയിച്ചു)
വില്ലനെ വലിച്ചു വെള്ളത്തിലിടുന്ന നായകന്‍ വെള്ളത്തിനടിയില്‍ വച്ച് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അവന്‍റെ കൂമ്പിനിടിക്കുന്നു - നാഭിക്കു തൊഴിക്കുന്നു.
അപ്പോള്‍ വില്ലന്‍ നായികയെ വലിച്ചു വെള്ളത്തിലിടുന്നു.
അപ്പോള്‍ നായകന്‍ വീണ്ടും വില്ലനെ ഇടിച്ചു നായികയെ പൊക്കി വള്ളത്തിലിടുന്നു.
ഇതൊക്കെ കണ്ടു വട്ടായപ്പോള്‍ ഭാര്യയുടെ ഡയലോഗ് കേട്ട് തലയറഞ്ഞു ചിരിച്ചത് മാത്രമായിരുന്നു രണ്ടര മണിക്കൂര്‍ വേസ്റ്റ് ആക്കിയതില്‍ മറക്കാനാവാത്ത ഏകനേട്ടം.
"സംവിധായകനാരോ വാട്ടര്‍പ്രൂഫ് കാമറ വെറുതെ കൊടുത്തെന്നു തോന്നുന്നു, വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്തു പൂതി തീര്‍ക്കുന്നുണ്ട്"
▬▬▬▬▬▬▬▬▬▬▬▬▬
ചിത്രം : സൈലന്‍സ് (2013)
സംവിധാനം : വികെ.പ്രകാശ്
അഫിനയം : മമ്മൂട്ടി , അനൂപ് മേനോന്‍, പല്ലവി പുരോഹിത്, ജോയ് മാത്യു, ബേസില്‍
ഫീലിംഗ് : ഇങ്ങനേം നിരൂപണം എഴുതാം

0 comments
Posts a comment