Saturday, March 22, 2014

വയസ്സ് കുറക്കാനുള്ള മരുന്ന്

ഒരു സ്ത്രീ പത്രപ്പരസ്യം കണ്ട് ഒരുലക്ഷം രൂപ മുടക്കി പ്രായം കുറക്കാനുള്ള ചികിത്സ നടത്തി.

ചികില്‍സയൊക്കെ കഴിഞ്ഞു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവര്‍ക്ക് സംതൃപ്തിയും തോന്നി.

എങ്കിലും മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയണമല്ലോ - അവര്‍ പുറത്തിറങ്ങി ആദ്യം കണ്ട കടയില്‍ക്കയറി ഒരു ജ്യൂസ് ഓര്‍ഡര്‍ ചെയ്തു.

കടക്കാരന്‍ ജ്യൂസ് കൊണ്ട് വന്നപ്പോള്‍ അവര്‍ ചോദിച്ചു "എന്നെക്കണ്ടാല്‍ എന്ത് പ്രായം തോന്നും?"

"ഒരു 30 വയസ്സ്" കടക്കാരന്‍ പറഞ്ഞു.

"ഹഹ, സത്യത്തില്‍ എനിക്ക് അമ്പതു വയസ്സായി. ഒരുലക്ഷം രൂപ മുടക്കി പ്രായം കുറക്കാനുള്ള ചികിത്സ ചെയ്തു വരുന്ന വഴിയാ"

വീട്ടിലേക്കു പോകും വഴി അവര്‍ മക്ഡോണാള്‍ഡ്സില്‍ കയറി.

കൌണ്ടറില്‍ നില്‍ക്കുന്ന ആളോടും അവര്‍ ചോദ്യം ആവര്‍ത്തിച്ചു.

"30" അയാള്‍ പറഞ്ഞു.

"ഹഹ, സത്യത്തില്‍ എനിക്ക് 50 വയസ്സായി"

അപ്പോഴേക്കും അവര്‍ക്കത്യാവശ്യം അഹങ്കാരം ഉടലെടുത്തു തുടങ്ങിയിരുന്നു. ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അവിടേക്ക് വന്ന ഒരു മദ്ധ്യവയസ്കനോട് അവര്‍ ചോദിച്ചു.

"എന്‍റെ കൃത്യമായ പ്രായം പറയാമോ ?"

"പറയാം - പക്ഷെ എനിക്കെന്താ പ്രയോജനം ?" അയാള്‍ ചോദിച്ചു.

"പതിനായിരം രൂപ തരാം" ഒട്ടും ആലോചിക്കാതെ സ്ത്രീ പറഞ്ഞു.

"എങ്കില്‍ നിങ്ങളുടെ പ്രായം അമ്പതു വയസ് - ശരിയല്ലേ ?"

"ശരിയാണ്" സ്ത്രീ സങ്കടത്തോടെ ബാഗില്‍ നിന്ന് പതിനായിരം രൂപയെടുത്ത്‌ അയാള്‍ക്ക്‌ കൊടുത്തു.

"എങ്കിലും ഇതിനു മുന്‍പ് ചോദിച്ച രണ്ടാളും എന്‍റെ പ്രായം മുപ്പതു വയസ്സെന്നാ പറഞ്ഞത്. നിങ്ങള്‍ മാത്രം എങ്ങനെ കൃത്യമായി കണ്ടുപിടിച്ചു ?" അവര്‍ ചോദിച്ചു.

"പറഞ്ഞാല്‍ എന്നോട് ദേഷ്യപ്പെടരുത്‌ "

"ഇല്ല"

"മക്ഡോണാള്‍ഡ്സില്‍ നിങ്ങളുടെ തൊട്ടു പിന്നില്‍ നിന്നിരുന്നത് ഞാനായിരുന്നു"
____________________
ആശയത്തിന് കടപ്പാട്

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top