ആ പീഡനക്കേസിലെ മൂന്നാർ എപ്പിസോഡിൽ പങ്കെടുത്ത പ്രതി(ഭ)കളെ തിരിച്ചറിയുന്നതിനുള്ള ഓഡീഷൻ മൂന്നാർ പൊലീസ് സ്റ്റേഷനിൽ വച്ച് നടക്കുകയായിരുന്നു.
മാധ്യമങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും മുമ്പാകെ തിരിച്ചറിയപ്പെടാതിരിക്കാൻ പർദ്ദയണിഞ്ഞെത്തിയ പതിനാറുകാരിപ്പെൺകുട്ടി അഞ്ചു യഥാര്‍ത്ഥ പ്രതികളിൽ നാലു പേരെയും, ഡമ്മിയായി നിർത്തിയതിൽ നിന്ന് രണ്ടു പേരെയും ചൂണ്ടിക്കാണിച്ചു.
വീട്ടിലേക്ക് തിരികെ പോകും വഴി ബസ്സിലിരിക്കുമ്പോള്‍ പെൺകുട്ടിയുടെ പിതാവ് ചോദിച്ചു.
"ആ എസ്.ഐ പറഞ്ഞല്ലോ, നീ ശരിക്കുള്ള ഒരാളെ ഒഴിവാക്കുകയും , പ്രതികളല്ലാത്ത രണ്ടുപേരെ കാട്ടിക്കൊടുക്കുകയും ചെയ്തെന്ന് , ശരിയാണോ ?"
"ഉം ശരിയാണ്. യഥാര്‍ത്ഥ പ്രതിയെന്ന് അവർ പറഞ്ഞ വ്യക്തി അന്നു രാത്രി എന്നെ മൂന്നാറിൽ ഒരു തീയെറ്ററിൽ സിനിമക്കു കൊണ്ടുപോയി. തിരികെ വരുന്ന വഴി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിത്തന്നു. പോകാൻ നേരം ചേച്ചിയറിയാതെ ആയിരം രൂപയും എനിക്ക് തന്നു."
ഒരു സെക്കൻഡ് നിശബ്ദതക്കു ശേഷം അവൾ തുടർന്നു.
"മറ്റ് രണ്ടുപേർ തീയെറ്ററിലും, പിന്നെ ഞങ്ങളെ ഇരുവരെയും പിന്തുടർന്ന് തട്ടുകടയിലും, ഹോട്ടലിലെത്തും വരെയും എന്നെ കമന്‍റടിച്ചു"
അപ്പോൾ ബസ്സൊരു ഹെയർപിൻ തിരിയുകയായിരുന്നു.
ബസിന്‍റെ മുൻ സീറ്റിൽ ഇരുന്നിരുന്ന ഒരു കുട്ടി വേളിയിലേക്ക് തലനീട്ടി ചർദ്ദിച്ചു.
വേഗത കുറവായിരുന്നിട്ടും വീശിയടിച്ച കാറ്റിൽ അതിൽ നിന്നൊരു തുള്ളി അവളുടെ കവിളിലേക്ക് വന്നു വീണു.
ആർക്കും കാണാൻ സാവകാശം കിട്ടും മുന്നേ, അതൊരു വെള്ളത്തുള്ളിയുടെ തണുപ്പാണെന്നുള്ള ധാരണയിൽ അവളത് പുറംകൈ കൊണ്ട് തുടച്ചുകളഞ്ഞു.

0 comments
Posts a comment