Tuesday, August 27, 2013

പേസ്‌ബുക്ക് സാമൂക്യപ്രതിബദ്ധത

ഇന്നലെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കേട്ടോ.

ഞാനോക്കെ ഫേസ്ബുക്കില്‍ കഥയെഴുതിയും, ചളിപ്പോസ്റ്റുകള്‍ ഇട്ടും അര്‍മ്മാദിച്ചു നടന്നത് കൊണ്ട് നമ്മുടെ നാടിന്‍റെ സാമൂഹികവ്യവസ്ഥിതി പാടെ അധപതിച്ചു തകിടം മറിഞ്ഞു പോയത്രേ !

പാവം ചില കീബോഡ് വിപ്ലവകാരികള്‍ , കഥയെഴുതാന്‍ മുട്ടിയിട്ടും എഴുതാന്‍ സമയം കിട്ടാതെ , രാത്രിയെ പകലാക്കി ഭൂഗോളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും, ഇരുന്നും, കിടന്നുമൊക്കെ കീബോഡ് പടവാളാക്കി പൊരുതുകയായിരുന്നു - സുഹൃത്തുക്കളെ - പൊരുതുകയായിരുന്നു !

എന്നിട്ടും നമ്മുടെ നാട് നന്നായില്ലത്രേ ! (ലൈക്കിനു വേണ്ടിയല്ലേ പോരുതിയതെന്നോ - ഛെ - വേണ്ടാതീനം പറയരുത്)

അതുകൊണ്ട് ഞാനും ഇന്നുമുതല്‍ നന്നാകാന്‍ തീരുമാനിച്ചു.

കഥയെഴുത്തും , ചളി ഇറക്കലും അവസാനിപ്പിച്ച്‌ ഞാനും "തെരഞ്ഞെടുത്ത" സാമൂഹികജീര്‍ണ്ണതകള്‍ക്കെതിരെ മുഖപുസ്തകത്തിലൂടെ ശക്തമായങ്ങ് പ്രതികരിക്കാന്‍ തീരുമാനിച്ചു.

എന്നുകരുതി സിറിയയില്‍ 200 പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതും, ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന നരഹത്യയുമോന്നും ഈ "തെരഞ്ഞെടുത്ത" വിഭാഗത്തില്‍ വരുമെന്ന് കരുതി നിങ്ങളാരും വെള്ളമിറക്കണ്ടാ - നമ്മക്ക് തോന്നുന്നതിനെ പറ്റി നമ്മ പ്രതി"കരിക്കും"

കണ്ണടച്ചാല്‍ മാത്രമല്ല, കറുത്ത കണ്ണട വച്ചാകും ഇരുട്ടാക്കാം എന്ന് ഞാനും ഒന്ന് തെളിയിക്കാന്‍ പോകുവാ - "എട്യേ, എവിട്രീ എന്‍റെ കറുത്ത കണ്ണട ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top