പെരുന്നാള്‍ ദിനത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വിയര്‍ത്തൊലിച്ചു വന്നയാള്‍ ലിഫ്റ്റിന്‍റെ സ്വിച്ചമര്‍ത്തി - ഏതാനും നിമിഷങ്ങള്‍ കാത്തുനിന്നിട്ടും അനക്കമൊന്നുമില്ല - വീണ്ടും ലിഫ്റ്റ് പണിമുടക്കിയിരിക്കുന്നു !
സാധനങ്ങള്‍ ചുമന്നുകൊണ്ടു ശാപവാക്കുകളോടെ അയാള്‍ ചവിട്ടുപടികള്‍ കയറി.
മൂന്നാം നിലയിലാണ് അയാളുടെ അപ്പാര്‍ട്ട്മെന്‍റ്.
വാടക വാങ്ങാന്‍ കാണിക്കുന്ന താല്‍പര്യം ഒരിക്കലും ലിഫ്റ്റ് ശരിയാക്കുവാന്‍ ഫ്ലാറ്റ് മുതലാളി കാണിക്കാറില്ല.
വാടക ഒരു ദിവസം മുടങ്ങിയാല്‍ പിറ്റേന്ന് മൊബൈലില്‍ കോളെത്തും - എന്നാല്‍ തിരിച്ച് ലിഫ്റ്റ് കേടായെന്ന് വിളിച്ചു പറഞ്ഞാല്‍ നന്നാക്കുവാനുള്ള ആള്‍ ഒരു മാസം കഴിഞ്ഞെത്തിയാലായി.
അത്യാവശ്യം എവിടെയെങ്കിലും പോകാന്‍, അല്ലെങ്കില്‍ എന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുവരാന്‍ നോക്കുമ്പോള്‍ ഒരിക്കലും അത് പ്രവര്‍ത്തിക്കാറില്ല.
അന്ന് ആളുകള്‍ അയാളെയും കൊണ്ട് ഫ്ലാറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടത്തിലാരോ ലിഫ്റ്റിന്‍റെ സ്വിച്ചമര്‍ത്തി - ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായിരുന്നു - എന്നാല്‍ അയാളെ വഹിക്കുന്ന പെട്ടി ലിഫ്റ്റില്‍ കയറ്റാവുന്നതിലും വലുതായിരുന്നു - മാത്രവുമല്ല അന്നയാള്‍ക്കൊട്ടും തിടുക്കവുമില്ലായിരുന്നല്ലോ !

0 comments
Posts a comment